53.3 കോടി ഫേസ്‌ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു

തിങ്കള്‍, 5 ഏപ്രില്‍ 2021 (19:29 IST)
106 രാജ്യങ്ങളിൽ നിന്നുള്ള 53.3 കോടി ഫേസ്‌ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ഓൺലൈനിൽ ചോർന്നു. വ്യക്തിപരമായ വിവരങ്ങൾ അടക്കം ആർക്കും സൗജന്യമായി ഇവ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് വിവരങ്ങൾ ചോർന്നത് എന്നാണ് റിപ്പോർട്ട്.
 
ഫോൺ നമ്പറുകൾ,ഫേസ്‌ബുക്ക് ഐഡികൾ,സ്ഥലവിവരങ്ങൾ,ഇ‌മെയിൽ അക്കൗണ്ടുകൾ എന്നിവയെല്ലാം ഈ വിവരങ്ങളിൽ ഉൾപ്പെടുന്നു. അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നുള്ള 3.2 കോടിയിലധികം അക്കൗണ്ടുകള്‍,  1.1 കോടി ബ്രിട്ടീഷ് പൌരന്മാരുടെ അക്കൗണ്ടുകൾ ഉൾപ്പടെയാണ് ചോർന്നിരിക്കുന്നത്.
 
60 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകളും ചോർന്നു. എന്നാൽ ഈ റിപ്പോർട്ടിനോട് ഈ ചോർച്ച നടന്നത് രണ്ട് വർഷം മുൻപാണെന്നാണ് ഫേസ്‌ബുക്ക് പ്രതികരിച്ചത്.  2019 ൽ ഇത് ചോരാന്‍ ഇടയായ പ്രശ്നങ്ങള്‍ തീര്‍ത്തതാണെന്നും ഫേസ്‌ബുക്ക് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍