കോര്‍ട്ടാന ഇനി ആന്ഡ്രോയിഡിലും
ആപ്പിളിന്റെ 'സിരി'ക്കും ഗൂഗിളിന്റെ 'ഗൂഗിള് നൗ'വിനും ബദലായി മൈക്രോസോഫ്റ്റ് അവതരിപ്പിച്ച വെര്ച്വല് അസിസ്റ്റന്റായ കോര്ട്ടാന ഇനി മുതല്‍ ആന്‍ഡ്രോയിഡിലും ഐഒഎസിലും എത്താന്‍ പോകുന്നു. കോര്ട്ടാനയുടെ ബീറ്റാ വേര്ഷന് ആന്ഡ്രോയിഡിലും എത്താനൊരുങ്ങുന്നതായി മുമ്പ് വാര്ത്തകള് പുറത്തുവന്നിരുന്നു.
ജൂലൈയിലായിരിക്കും കോര്ട്ടാന ആന്ഡ്രോയിഡിലും ഐഒഎസിലും എത്തുകയെന്നാണ് മൈക്രോസോഫ്റ്റ് ബ്ലോഗ് പോസ്റ്റില് അറിയിച്ചത്. എന്നാല് ഏതുദിവസമാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. വിന്ഡോസ് 10 പേഴ്സണല് കമ്പ്യൂട്ടറുകളുടെ കംപാനിയന് ആപ്ളിക്കേഷനായും കോര്ട്ടാനയെ ഉപയോഗിക്കാനാവും.കാലിഫോര്ണിയയില് 'ബില്ഡ് 2014' വേദിയില് , വിന്ഡോസ് ഫോണ് പ്രോഗ്രം വൈസ് പ്രസിഡന്റ് ജോ ബെല്ഫിയോര് ആണ് കോര്ട്ടാന ആദ്യമായി അവതരിപ്പിച്ചത്. 8.1 ന്റെ ഭാഗമായിരുന്നു കോര്ട്ടാന.