ഇൻസ്റ്റഗ്രാം റീൽസിന് മറുപടിയായി ജിയോയുടെ ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോം വരുന്നു

Webdunia
ഞായര്‍, 27 നവം‌ബര്‍ 2022 (16:48 IST)
ടിക്ടോക് ഇന്ത്യൻ വിപണിയിൽ നിന്നും മാറിയതോടെ യൂട്യൂബ് ഷോർട്ട്സിനും ഇൻസ്റ്റഗ്രാം റീൽസിനും പുറകെയാണ് കണ്ടൻ്റ് ക്രിയേറ്റർമാർ. വമ്പൻ വിപണിയുള്ള ഈ മേഖലയിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുകയാണ് റിലയൻസ് ജിയോ എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്ലാറ്റ്ഫോം എന്ന പേരിൽ ഷോർട്ട് വീഡിയോകൾക്കായി പുതിയ ആപ്പ് ഒരുക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്.
 
എന്നാൽ റീൽസിലേത് പോലെ എല്ലാവർക്കും ഇതിൽ കണ്ടൻ്റ് അപ്ലോഡ് ചെയ്യാൻ സാധിച്ചേക്കില്ല. എൻ്റർടൈന്മൻ്റ് ഇൻഡസ്ട്രിയിലുള്ള താരങ്ങൾക്കായിരിക്കും ഇതിൽ കണ്ടൻ്റ് അപ്ലോഡ് ചെയ്യാൻ സാധിക്കുക.ക്രിയേറ്റര്‍മാര്‍, പാട്ടുകാര്‍, നടീനടന്മാര്‍, സംഗീത സംവിധായകര്‍, നര്‍ത്തകര്‍, കോമഡി ക്രിയേറ്റർമാർ ഫാഷൻ ഡിസൈനർമാർ എന്ന് തുടങ്ങി സാംസ്കാരികരംഗത്ത് ഇൻഫ്ലുവൻസർമാരാകാൻ താത്പര്യമുള്ള ആളുകൾക്ക് വേണ്ടിയുള്ളതായിരിക്കും പുതിയ ആപ്പ്.
 
ഇൻവൈറ്റ് രീതിയിലൂടെയാകും ആളുകൾക്ക് ആപ്പിൽ ചേരാനാകുക. പ്ലാറ്റ്ഫോം ബീറ്റാ ആപ്പ് ഇപ്പോൾ ടെസ്റ്റ് ചെയ്ത് വരിക്അയാണ്. ജനുവരി 2023ലായിരിക്കും ആപ്പ് ഔദ്യോഗികമായി അവതരിപ്പിക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article