ചാറ്റിങ്ങിന് പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം !

Webdunia
ബുധന്‍, 12 ഡിസം‌ബര്‍ 2018 (19:42 IST)
ഫെയിസ്ബുക്കിലെയും വാട്ട്സാപ്പിലെയും ശബ്ദസന്ദേശത്തിന് സമാനമായ സംവിധാനം ഇനി ഇൻസ്റ്റഗ്രാമിലും. ശബ്ദസന്ദേശം അയക്കുന്നതിനായി ഇൻസ്റ്റഗ്രാം പുതിയ ഫീച്ചർ അവതരിപ്പിച്ചു. മൈക്രോ ഫോൺ ഐകൺ ചാറ്റ് വിൻ‌ഡോകളിൽ കാണാം ഇതിൽ ലോങ്ങ് പ്രസ് ചെയ്ത് സംസാരിച്ച് സന്ദേശം അയക്കാം.  
 
വേവ് ഫയലായിയാണ് ഈ സന്ദേശം റിസീവർക്ക് ലഭിക്കുക. സന്ദേശം ലഭിച്ച ആൾ ഇത് കേൾകൂന്നതുവരെ ഈ സന്ദേശം ചാറ്റ് വിൻ‌ഡോയിൽ തന്നെ ഉണ്ടാകും. ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് ഇൻസ്റ്റഗ്രമിന്റെ പ്രഥമ ലക്ഷ്യമായി കണക്കാക്കിയിരുന്നെങ്കിൽ ഇപ്പോൾ ആളുകളെ  കൂടുതൽ നേരം ഇൻസ്റ്റഗ്രാമിൽ സജീവമാക്കുന്നതിന്റെ ഭാഗമായാണ്. പുതിയ ഫീച്ചർ.  

അനുബന്ധ വാര്‍ത്തകള്‍

Next Article