ഇന്ത്യ-ചൈന സംഘർഷത്തിൽ സോഷ്യൽ മീഡിയയിൽ ഇന്ത്യക്ക് പിന്തുണയുമായി തായ്വാൻ. തിങ്കളാഴ്ച നടന്ന പോരാട്ടത്തിൽ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് തായ്വാനിലെയും ഹോങ്കോങ്ങിലെയും സമൂഹമാധ്യമങ്ങളിൽ ഇന്ത്യയ്ക്ക് പിന്തുണ നൽകികൊണ്ടുള്ള പോസ്റ്റുകൾ നിറഞ്ഞത്.
ഹോങ്കോങ് സമൂഹമാധ്യമമായ ലിക്ജിയിൽ ചൈനീസ് വ്യാളിയെ അമ്പെയ്യുന്ന ശ്രീരാമന്റെ ചിത്രം വൈറലായി. ഞങ്ങൾ കീഴടക്കും ഞങ്ങൾ കൊല്ലും എന്ന കുറിപ്പോടെ പ്രത്യക്ഷപ്പെട്ട വ്യാളിയെ അമ്പെയ്യുന്ന ശ്രീരാമന്റെ ചിത്രം പ്രമുഖ മാധ്യമമായ തായ്വാൻ ന്യൂസ് ഫോട്ടോ ഓഫ് ദ ഡേ ആക്കി.