ഫോണ്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; ആദ്യ ട്രിപ്പിള്‍ ക്യാമറുമായി വാവൊയ് - ഫോട്ടോയ്‌ക്ക് 40 മെഗാപിക്‍സല്‍

Webdunia
തിങ്കള്‍, 12 ഫെബ്രുവരി 2018 (13:38 IST)
സ്‌മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പുതിയ തരംഗം സൃഷ്‌ടിക്കാന്‍ വാവെയ് ഒരുങ്ങുന്നു. വമ്പന്മാര്‍ വാഴുന്ന  വിപണിയില്‍ മൂന്നു ക്യാമറാ സെറ്റ് - അപ് ഫോണുകള്‍ പുറത്തിറക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഈ വര്‍ഷം തന്നെ മൂന്ന് ക്യാമറകളുള്ള മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റില്‍ എത്തിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ക്യാമറാ നിര്‍മാണത്തിലെ കേമന്മാരായ ലൈക്കയുമായി കൈകോര്‍ത്താണ് വാവെയ് പുതിയ പദ്ധതി ആവിഴ്‌കരിച്ചിരിക്കുന്നത്. P20 എന്ന പേരിലായിരിക്കും മൂന്ന് ക്യാമറകളുള്ള ഫോണ്‍ വാവെയ് പുറത്തിറക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ലോകത്താദ്യമായി മൂന്നു ക്യാമറകളുമായി ഇറങ്ങുന്ന ഫോണ്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നതിനായി പ്രത്യേക ഷോ ഉണ്ടാകും. മാര്‍ച്ച് 27ന് പാരിസില്‍ നടക്കുന്ന ചടങ്ങിലാകും P20യെ വാവൊയ് പരിചയപ്പെടുത്തുക. അതേസമയം, ഇക്കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.

മൂന്നു ക്യാമറകള്‍ ഉപയോഗിച്ച് എങ്ങനെയാണ് ഫോട്ടോ എടുക്കുന്നത് എന്നതിനെ പറ്റി കൃത്യമായ വിവരം ഒന്നുമില്ല. ഫോട്ടോയ്ക്ക് 40 മെഗാപിക്സൽ റെസലൂഷന്‍ കാണുമെന്നാണ് റിപ്പോര്‍ട്ട്. ഫോണ്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ വാവൊയ് തയ്യാറായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article