മനസുകൊണ്ട് ടൈപ്പ് ചെയ്യാം, എആർ ഡിവൈസ് ഉടനെന്ന് ഫേസ്ബുക്ക്

Webdunia
ബുധന്‍, 21 ഓഗസ്റ്റ് 2019 (19:12 IST)
മനസിൽ ചിന്തിക്കുന്നത് തനിയെ ടൈപ്പ് ചെയ്യുന്ന ഓഗ്മെന്റ് റിയാലിറ്റി ഡിവൈസിനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് ഇപ്പോൾ ഫേസ്ബുക്ക്. ബ്രെയിൻ കമ്പ്യൂട്ടർ ഓഗ്മെന്റ് റിയാലിറ്റി ഇന്റർഫേസ് എന്നാണ് ഇതിന് ഫേസ്ബുക്ക് പേര് നൽകിയിരിക്കുന്നത്. തലച്ചോറുകൾകൊണ്ട് നിയന്ത്രിക്കാവുന്ന കമ്പ്യൂട്ടറുകൾ നിർമ്മിക്കുന്നതിന്റെ ആദ്യ പടിയായാണ് ഇത്.
 
കാലിഫോർണിയ, സാൻഫ്രാൻസിസ്കോ യൂണിവേഴ്സിറ്റികളിലെ ഗവേഷകരുടെ സഹായത്തോടെയാണ് ഫേസ്ബുക്ക് ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ് വികസിപ്പിച്ചെടുക്കുന്നത്. നാഡി സംബന്ധമായ പ്രശ്നങ്ങൾ ഉള്ള രോഗികളിൽനിന്നും വാക്കുകൾ തിരിച്ചറിയാനുള്ള പഠനം നടത്തുന്ന ഗവേഷകരാണ് ഫേസ്ബുക്കിനൊപ്പം പുതിയ പദ്ധതിയിൽ ചേർന്നിരിക്കുന്നത്.
 
നാഡി രോഗങ്ങൾ ഉള്ളവരിൽനിന്നും തലച്ചോറിലെ വാക്കുകൾ ഡിക്കോഡ് ചെയ്യിന്നതിൽ ഗവേഷകർ വിജയിച്ചിട്ടുണ്ട്. എന്നാൽ ചെറിയ വാക്കുകൾ മാത്രമാണ് ഗവേഷകർക്ക് ഡീക്കോഡ് ചെയ്യാൻ സധിച്ചിട്ടുള്ളത്. വലിയ വാക്കുകളും കുറഞ്ഞ സമയത്തിനുള്ളിൽ ഡീക്കോഡ് ചെയ്‌തെടുക്കാനുള്ള പഠനത്തിലാണ് ഗവേഷകർ. മിനിറ്റിൽ 100 വാക്കുകൾ ഡീക്കോഡ് ചെയ്യാൻ സാധിക്കുന്ന സാങ്കേതികവിദ്യയാണ് ഒരുങ്ങുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article