റോഡരികിൽ നിർത്തിയിട്ടിരുന്ന മൂന്ന് കാറുകൾ ഇടിച്ചുതകർത്ത് യുവതി, വീഡിയോ !

ബുധന്‍, 21 ഓഗസ്റ്റ് 2019 (18:52 IST)
പൂനെ: റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുകൾ സ്വന്തം കാറുകൊണ്ട് ഇടിച്ച് തകർത്ത് യുവതി. പൂനയിലെ രാംനഗറിൽ കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം ഉണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുകളിൽ യുവതി ആവർത്തിച്ച് ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസി‌ടിവി ദൃശ്യങ്ങൾ വാർത്താ ഏജാൻസിയായ എഎൻ‌ഐ പുറത്തുവിട്ടു.
 
മനപ്പൂർവമായി തന്നെ യുവതി കാറുകൾ ഇടിച്ചു തകർക്കുകയായിരുന്നു എന്ന് ദൃശ്യങ്ങളിൽനിന്നും വ്യക്തമാണ്. റിവേഴ്സ് എടുത്ത ശേഷം കാറുകളിൽ ആവർത്തിച്ച് ഇടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകൾ യുവതി സ്വന്തം  കാറ് ഉപയോച്ച് ഇടിച്ചുതകർക്കുകയായിരുന്നു എന്ന് പൊലീസും വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

#WATCH A driver hits her car against a parked car repeatedly, in Pune's Ramnagar area. Additional CP, Pimpri-Chinchawad says, "A woman driver damaged three cars with her car in Ramnagar area; Case registered, further investigation underway." (20th August) pic.twitter.com/QE1kLrWsJF

— ANI (@ANI) August 21, 2019

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍