ആ ഫോട്ടോ ഉപയോഗിച്ച് ഇനി അക്കൗണ്ട് ക്രിയേറ്റ് ചെയ്യാന്‍ പറ്റില്ല; വ്യാജന്മാര്‍ക്ക് മുട്ടന്‍പണി നല്‍കി ഫേസ്ബുക്ക്

Webdunia
ശനി, 2 ഡിസം‌ബര്‍ 2017 (13:52 IST)
വ്യാജന്മാര്‍ക്ക് എട്ടിന്റെ പണി നല്‍കാന്‍ ഫേസ്ബുക്ക് തയ്യാറെടുക്കുന്നു. വ്യാജ അക്കൌണ്ടുകള്‍ നിയന്ത്രിക്കാനും സുരക്ഷ നല്‍കുന്നതിനും വേണ്ടിയാണ് ഈ പുതിയ നയം നടപ്പിലാക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. അക്കൗണ്ട് ഉടമയുടെ ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിന് ഉടന്‍ തന്നെ ഫേസ്ബുക്ക് ആവശ്യപ്പെടുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.
 
വയര്‍ഡ്.കോം എന്ന സൈറ്റാണ് ഇക്കാര്യം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. വ്യാജ അക്കൗണ്ട് അല്ലെന്നും നിങ്ങളുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് 'ബോട്ട്' അല്ലെന്നും ഉറപ്പിക്കുന്നതിനു വേണ്ടിയാണ് ഇതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഇത്തരത്തില്‍ സന്ദേശമുള്ള ഒരു വിന്‍ഡോയിലായിരിക്കും ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടിവരികയെന്നും വയര്‍ഡ്.കോം പറയുന്നു. 
 
അതേസമയം, സംശയാസ്പദമായ അക്കൗണ്ടുകള്‍ക്ക് മാത്രമായിരിക്കും ഈ സംവിധാനം ഏര്‍പ്പെടുത്തുകയെന്നും  റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഈ വിന്‍‍ഡോയില്‍ വ്യാജ ഫോട്ടോ സമര്‍പ്പിച്ചാലും ഒരാള്‍ക്ക് ഫേസ്ബുക്ക് ലോഗിന്‍ ചെയ്ത് ഉപയോഗിക്കാന്‍ കഴിയുമെന്നും പിന്നീട് ഏതെങ്കിലും തരത്തിലുള്ള പ്രശ്നം വരുകയാണെങ്കില്‍ അതില്‍ ഫേസ്ബുക്ക് ഇടപെടുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article