ചിലരുടെയെല്ലാം ഫേസ്ബുക്ക് സ്റ്റാറ്റസും കമന്റ്‌സുമെല്ലാം കോപ്പി ചെയ്ത് പോസ്റ്റ് ചെയ്യുന്നത് ചിലരുടെ സ്ഥിരം പരിപാടിയാണ്. അതിനെകുറിച്ച് പറയുമ്പോള്‍ ''അതിനെന്താ കുഴപ്പം.. കോപ്പിറൈറ്റൊന്നും ഇല്ലല്ലോ'' എന്നാണ് ഭൂരിഭാഗം പേരുടെയും നിലപാട്.
എന്നാല്‍ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ല. ഓരോരുത്തരുടെയും ഫേസ്ബുക്ക് സ്റ്റാറ്റസുകളും ഫോട്ടോകളും കമന്റുകളും കലാസൃഷ്ടികളുമൊക്കെ അവരുടെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയായിട്ടാണ് ഫേസ്ബുക്ക് പരിഗണിക്കുന്നത്. അതായത് പോസ്റ്റ് ചെയ്തവരുടെ പേരില്ലാതെ മറ്റൊരാള്‍ അതെല്ലാം കോപ്പി ചെയ്താല്‍ കോപ്പി റൈറ്റ് ആക്റ്റ് ബാധകമാണ്.
ഫേസ്ബുക്കില്‍ കോപ്പി റൈറ്റ് വയലേഷന് പരാതിപ്പെടാനുള്ള ഓപ്ഷന്‍ പോലും നല്‍കിയിട്ടുണ്ട്. പേജിലോ പ്രൊഫൈലിലോ പോയി കോപ്പി റൈറ്റ് വയലേഷന്‍ റിപ്പോര്‍ട്ടു ചെയ്യണം. ഡ്രോപ്പ് ഡൗണ്‍ മെനു ക്‌ളിക്ക് ചെയ്ത് ‘റിപ്പോര്‍ട്ട് പേജ് ആന്റ് ഐ പി ആര്‍ വയലേഷന്‍’ റിപ്പോര്‍ട്ടു ചെയ്യണം.
പരാതി ശ്രദ്ധയില്‍പ്പെട്ടാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഫേസ്ബുക്ക് പരിശോധിച്ച് നടപടിയെടുക്കും. പോസ്റ്റ് കോപ്പിചെയ്ത ആളുടെ വാളില്‍ നിന്നും നീക്കം ചെയ്യുന്നതടക്കമുള്ള നടപടികളായിരിക്കും ഫേസ്ബുക്ക് ചെയ്യുന്നത്.