മലാല യൂസഫ്‌സായിയുടെ ഒരു പ്രസംഗത്തിന്റെ വിലകേട്ടാല്‍ കണ്ണുതള്ളിപ്പോകും. മലാല ഒന്നു പ്രസംഗിക്കണമെങ്കില്‍ ഒന്നേകാല്‍ കോടി രൂപ ചെലവിടണം. ഏറ്റവും ചെറിയ പ്രായത്തില്‍ നൊബേല്‍ സമ്മാന ജേതാവായ മലാല പ്രസംഗത്തിലൂടെയും പുസ്തക രചനയിലൂടെയും ഇതുവരെ നേടിയത് കോടിക്കണക്കിന് രൂപയാണ്.
ഞാന്‍ മലാല എന്ന ആത്മകഥയിലൂടെ ഇതുവരെ 18 കോടിയോളം രൂപ ഈ കൊച്ചുമിടുക്കി നേടിക്കഴിഞ്ഞു. പ്രസംഗത്തിലൂടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന നൊബേല്‍ സമ്മാന ജേതാവ് ഡെസ്മണ്ട് ടുട്ടു ആയിരുന്നു ഇതുവരെ.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ബ്ലോഗെഴുത്തിലൂടെ ശ്രദ്ധേയയായ മലാലയ്ക്ക് താലിബാന്‍ ഭീകരരുടെ വെടിയേറ്റിരുന്നു. 2014ല്‍ നൊബേല്‍ സമ്മാനം നേടിയ മലാല സണ്‍ഡേ ടൈംസിലെ പത്രപ്രവര്‍ത്തക ക്രിസ്റ്റീന ലാംപ്‌സുമായി ചേര്‍ന്നെഴുതിയ പുസ്തകത്തിന്റെ പ്രതിഫലം മലാലയുടെ കുടുംബാംഗങ്ങള്‍ കൂടി ഉള്‍പ്പെട്ട കമ്പനി അക്കൗണ്ടിലാണു വരുന്നത്.