'ഫെയ്‌സ്ബുക്ക്' എന്ന കമ്പനി പേര് മാറ്റി മാര്‍ക്ക് സക്കര്‍ബര്‍ഗ്. 'മെറ്റ' (Meta) എന്ന പേരിലായിരിക്കും മാതൃകമ്പനി ഇനി അറിയപ്പെടുക. സക്കര്‍ബര്‍ഗ് നേരിട്ടാണ് ഇക്കാര്യം അറിയിച്ചത്. ഫെയ്‌സ്ബുക്കിനു കീഴിലുള്ള ആപ്പുകളുടെ പേരിന് മാറ്റമില്ല. വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ അതേ പേരില്‍ തന്നെ അറിയപ്പെടുമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, ഒക്കുലസ് എന്നിവയുടെ ഉടമസ്ഥത കൂടിയുള്ള ഫെയ്‌സ്ബുക്ക് മാതൃകമ്പനിയുടെ പേര് മാറ്റിയ വിവരം വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. സാമൂഹിക മാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് ആപ്ലിക്കേഷനുകളുടെ പേരില്‍ മാറ്റമുണ്ടാവില്ല. സാമൂഹിക മാധ്യമങ്ങള്‍ക്ക് അപ്പുറം വിശാലമായ മെറ്റാവേഴ്‌സ് മേഖലയിലേക്ക് കമ്പനി വ്യാപിപ്പിക്കുന്നതിന്റെ സൂചകമായാണ് മെറ്റ എന്ന പേര് സ്വീകരിച്ചതെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കി.