ഡിജിറ്റൽ അറസ്റ്റ്, 4 മാസത്തിനിടെ ഇന്ത്യക്കാരിൽ നിന്നും തട്ടിയെടുത്തത് 120 കോടി രൂപ

അഭിറാം മനോഹർ
തിങ്കള്‍, 28 ഒക്‌ടോബര്‍ 2024 (16:51 IST)
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നാല് മാസത്തിനിടെ ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 120.30 കോടി രൂപയെന്ന് കണക്കുകള്‍. 2024 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണിത്. കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത മന്‍ കി ബാത്തില്‍ ഡിജിറ്റല്‍ അറസ്റ്റിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
 
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് വ്യാപകമായിരിക്കുന്നതായാന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നത്. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മ്യാന്മര്‍, ലാവോസ്, കംബോഡിയ എന്നീ 3 രാജ്യങ്ങള്‍ കേന്ദ്രമാക്കിയാണ് ഈ തട്ടിപ്പ് നടക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയം ചൂണ്ടികാണിക്കുന്നു. ആകെ നടക്കുന്ന തട്ടിപ്പുകളില്‍ 46 ശതമാനവും ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നാണ്. ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ 7.4 ലക്ഷം പരാതികളാണ് ലഭിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article