കാലം മാറി കഥമാറി, ഡെലിവറി റോബോകളെ രംഗത്തിറക്കാൻ ആമസോൺ !

Webdunia
ഞായര്‍, 27 ജനുവരി 2019 (11:30 IST)
എല്ലാ മേഖലകളിലും ടെക്കനോളജി മുന്നേറുകയാണ്. ഓൺലൈനായി ഓർഡർ ചെയ്ത ഉത്പന്നങ്ങൾ നമ്മുടെ വീടുകളിൽ എത്തിക്കുന്നത് ഇപ്പോൾ ഡെലിവറി  പേഴ്സണുകളാണ് എന്നാൽ അധികം വൈകാതെ തന്നെ ഓർഡർ ചെയ്ത ഉത്പന്നങ്ങളുമായി ഡെലിവറി റോബോകൾ നമ്മൂടെ  വാതിലുകളിൽ  മുട്ടും. ഇതിനായുള്ള പദ്ധതികൾ ഓൺലൈൻ ഷോപിംഗ് സ്ഥാപനമായ ആമസോൺ ആരംഭിച്ചുകഴിഞ്ഞു.
 
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക സഹായത്തോടെ നിയന്ത്രിക്കാൻ സാധിക്കുന്ന റോബോട്ടുകളെ  കളത്തിലിറക്കാനാണ് ആമസോൺ തയ്യാറെടുക്കുന്നത്. ഏറെ വൈകാതെ തന്നെ റോബോകളെ സാധനങ്ങൾ ഡെലിവറി ചെയ്യുന്നതിനായി ഉപയോഗിക്കാൻ സാധിക്കും എന്നാണ് ആമാസോൺ കണക്കുകൂട്ടുന്നത്.
 
അധികം ഭാരമില്ലാത്ത സാധനങ്ങൾ ചെറു ഡ്രോണുകൾ വഴി ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള പദ്ധതിക്കും നേരത്തെ ആസോൺ തുടക്കം കുറിച്ചിരുന്നു. ഇരു പദ്ധതികളും അമേരിക്കയിലാവും പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുക. ആമസോൺ വഴി വീട്ടാവാശ്യങ്ങൾക്കുള്ള ചെറു റോബോട്ടുകൾ ഇപ്പോൾ ഇന്ത്യയിൽ വിൽക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article