സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ബാങ്ക്.എസ്‌ബിഐ ഉപഭോക്താക്കൾ തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിന്നും എനിഡെസ്ക് ,ക്വിക്ക് സപ്പോർട്ട് ,ടീംവ്യൂവർ ,മിംഗിൾവ്യൂ എന്നീ നാല് ആപ്ലിക്കേഷനുകൾ ഉടനെ അൺഇൻസ്റ്റാൾ ചെയ്യണമെന്നാണ് നിർദേശം.
ഈ നാല് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് എസ് ബി ഐ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പോയിരിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് അലർട്ട്. ഓൺലൈൻ വഴി പണമിടപാടുകൾ മൊബൈൽ ഫോണുകൾ വഴി നടത്തുന്നവർക്കാണ് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടത്.
എസ് ബി ഐ അക്കൗണ്ട് ഉപയോഗിക്കുന്നവർ ഓൺലൈൻ ട്രാൻസാക്ഷനുകൾ നടത്തുമ്പോൾ സൂക്ഷിച്ച് മാത്രം ഇടപാടുകൾ നടത്തുക. കൂടാതെ നാം പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷ നോക്കി മാത്രം ഡൗൺലോഡ് ചെയ്യുകയെന്നും ബാങ്ക് മുന്നറിയിപ്പ് നൽകുന്നു.