വമ്പൻ ഡിസ്‌കൗണ്ടുകൾ ഇനി വേണ്ട, ഫ്ലാഷ് സെയ്‌ലിന് വിലങ്ങിട്ട് സർക്കാർ

ചൊവ്വ, 22 ജൂണ്‍ 2021 (21:34 IST)
ഇ-കൊമേഴ്‌സ് മേഖലയിൽ തട്ടിപ്പ് വ്യാപകമായതോടെ നിയമങ്ങൾ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രം. ഫ്‌ളാഷ് സെയിൽ, ഓർഡർ ചെയ്ത ഉത്പന്നം നൽകാതിരിക്കൽ എന്നിവക്കെതിരെ നടപടി സ്വീകരിക്കുന്നതുൾപ്പടെയുള്ള പരിഷ്‌കാരങ്ങളാകും നടപ്പാക്കുക.
 
സ്വതന്ത്രവും നീതിയുക്തവുമായ മത്സരം പ്രോത്സാഹിപ്പിക്കുക. ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുക തുടങ്ങിയവയുടെ ഭാഗമായാണ് പരിഷ്‌കാരം. പ്രത്യേക ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്ന ഫ്‌ളാഷ് സെയിലുകൾക്കായിരിക്കും പ്രധാനമായും നിയന്ത്രണം കൊണ്ടുവരിക. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ചീഫ് കംപ്ലെയിൻസ് ഓഫീസർമാരെ നിയമിക്കണമെന്നും കരടിൽ പറയുന്നുണ്ട്.  ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍