സൗജന്യ വാക്‌സിനേഷന് ചിലവ് 50,000 കോടി, ആവശ്യത്തിന് പണമുണ്ടെന്ന് ധനമന്ത്രാലയം

ചൊവ്വ, 8 ജൂണ്‍ 2021 (15:31 IST)
18ന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകാൻ 50,000 കോടി രൂപയോളം ചിലവ് വരുമെന്ന് കേന്ദ്രസർക്കാർ. ഇതിനാവശ്യമായ പണം കൈവശമുണ്ടെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
 
ആവശ്യത്തിന് പണമുള്ളതിനാൽ നിലവിൽ സപ്ലിമെന്ററി ഗ്രാന്റുകൾ തേടേണ്ടതില്ല. രണ്ടാം റൗണ്ടിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തോടനുബന്ധിച്ച് സപ്ലിമെന്ററി ഗ്രാന്റുകൾ ആവശ്യമായി വന്നേക്കും.ഭാരത് ബയോടെക്, സിറം ഇൻസ്റ്റിറ്റ്യൂട്ട്, ബയോ-ഇ എന്നിവയുടെ വാക്സിനുകളിലൂടെ ജനങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാൻ സാധിക്കും. വിദേശ വാക്‌സിനുകളെ ആശ്രയിക്കേണ്ടി വരില്ല. കേന്ദ്രം വ്യക്തമാക്കി.
 
അതേസമയം ഫൈസർ, മൊഡേണ വാക്സിനുകൾ ഇന്ത്യയിലെത്തിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. കോവാക്സിൻ, കോവിഷീൽഡ് എന്നിവയ്ക്ക് പുറമേ സ്പുട്നിക് V വാക്സിനാണ് ഇന്ത്യയിൽ അനുമതിയുള്ളത്. അതേസമയം വലിയ അളവിൽ സ്പുട്നിക് വാക്സിൻ ലഭ്യമാകില്ലെന്നും ഇതിന്റെ സംഭരണം ആരംഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍