നിങ്ങളുടെ നഖത്തിൽ നിറവ്യത്യാസമുണ്ടോ? കൊവിഡ് ആവാം

ചൊവ്വ, 8 ജൂണ്‍ 2021 (13:24 IST)
നഖത്തിലെ നിറവ്യത്യാസം കൊവിഡിന്റെ ലക്ഷണമാകാമെന്ന് പുതിയ കണ്ടെത്തൽ. വിരലിന്റെ അടിയിൽ ചന്ദ്ര വളയം പോലെ ചുവന്ന തടിപ്പ് കാണുകയണെങ്കിൽ അത് കൊവിഡിന്റെ ലക്ഷണമാകാനുള്ള സാധ്യത ഏറെയാണെന്ന് ബ്രിട്ടനിലെ ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിൽ നടത്തിയ പഠനത്തിൽ പറയുന്നു.
 
നിലവിൽ പനിയും ചുമയും ക്ഷീണവും മണവും സ്വാദും നഷ്ടപ്പെടുന്നതുമാണ് കൊവിഡ് ലക്ഷണങ്ങൾ. ഇതിന് പുറമെ വയറിളക്കം,വയറുവേദന തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു. ഇതിന് പുറമെയാണ് വിരലിലുണ്ടാകുന്ന നിറവ്യത്യാസവും കൊവിഡിന്റെ ലക്ഷണമാകാമെന്ന കണ്ടെത്തൽ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍