ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡറിനെ കണ്ടെത്തി, ദൃശ്യങ്ങൾ പകർത്തിയത് ഓർബിറ്റർ

Webdunia
ഞായര്‍, 8 സെപ്‌റ്റംബര്‍ 2019 (14:18 IST)
ചന്ദ്രനിൽ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഓർബിറ്റമായുള്ള ആശയവിനിമയം നഷ്ടമായ ചന്ദ്രയാൻ 2വിലെ വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ കണ്ടെത്തി. ചന്ദ്രയാൻ 2 ഓർബിറ്ററാണ് ചന്ദ്രോപരിതലത്തിൽ ലാൻഡറിന്റെ സ്ഥാനം കണ്ടെത്തിയത്, ഒർബിറ്റർ ലാൻഡറിന്റെ തെർമൽ ഇമേജുകൾ പകർത്തിയിട്ടുണ്ട്.
 
എന്നാൽ ലാൻഡറുമായി ആശയവിനിമയം പുനസ്ഥാപിക്കാൻ സാധിച്ചിട്ടില്ല എന്ന് ഐഎസ്ആർഒ വ്യക്തമാക്കി. വാർത്ത ഏജൻസിയായ എഎൻഐയോട് ഐഎസ്ആർ‌ഒ ചെയർമാൻ കെ ശിവനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലെ രണ്ട് ഗർത്തങ്ങൾക്കിടയിൽ തന്നെയാണ് വിക്രം ലാൻഡർ ഉള്ളത് എന്നാണ് വിവരം.
 
ലാൻഡറും ഓർബിറ്ററും തമ്മിലുള്ള ആശയ വിനിമയം പുനസ്ഥാപിക്കാൻ സാധിക്കുമോ എന്ന കാര്യം ഇപ്പോഴും ഐഎസ്ആർഒ‌ പരിശോധിക്കുകയാണ് തെർമൽ ഇമേജുകൾ പ്രോസസ് ചെയ്ത ശേഷം മാത്രമേ ചന്ദ്രോപരിതലത്തിലുള്ള ലാൻഡറിന്റെ സ്ഥിതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. ലാൻഡറും ഓർബിറ്ററുമായുള്ള ആശയവിനിമയം പുനസ്ഥാപിക്കാൻ കഴിഞ്ഞേക്കും എന്നാണ് ഇപ്പോഴും ഗവേഷകരുടെ പ്രതീക്ഷ. 

അനുബന്ധ വാര്‍ത്തകള്‍

Next Article