ഐഎസ്ആർഒയുടെ ട്വീറ്റിന് നൽകിയ മറുപടിയിലാണ് ചന്ദ്രയാൻ 2വിനെയും ഐഎസ്ആർഒയെയും പ്രശംസിച്ച് നാസ രംഗത്തെത്തിയത്. 'ബഹിരാകാശ ദൗത്യങ്ങൾ കഠിനമാണ്. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലേക്ക് ലൻഡ് ചെയ്യാൻ ഐഎസ്ആർഒ നടത്തിയെ ശ്രമകരമായ ദൗത്യത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. ചാന്ദ്ര യാത്ര കൊണ്ട് നിങ്ങൾ ഞങ്ങളെ പ്രചോദിപ്പിക്കുകകയാണ് നമ്മുടെ സരയൂധത്തെ അടുത്തറിയാനുള്ള പദ്ധതികളുമായി ഒരുമിച്ച് മുന്നേറാം'. നാസ ട്വിറ്ററിൽ കുറിച്ചു.
ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യനുള്ള ദൗത്യങ്ങളിൽ നാസ നിരവധി തവണ പരാജയങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. പരാജയങ്ങളിൽനിന്നും പാഠം ഉൾക്കൊണ്ടാണ് നാസ പിന്നീട് വലിയ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയത്. ചന്ദ്രയാൻ 2 95 ശതമാനവും വിജയമാണ് എന്നും ഓർബിറ്റർ പ്രതീക്ഷിച്ചതിനേക്കാൾ ആറ് വർഷം കൂടുതൽ ചന്ദ്രനെ ഭ്രമണം ചെയ്ത് വിവരങ്ങൾ കൈമാറും എന്നും ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു.