കീകൾ നിരീക്ഷിച്ച് പാസ്‌വേർഡുകൾ ചോർത്തും, ഗൂഗിൾ ക്രോം എക്സ്റ്റൻഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ സൂക്ഷിക്കണം എന്ന് മുന്നറിയിപ്പ്

Webdunia
വ്യാഴം, 2 ജൂലൈ 2020 (09:33 IST)
ഡൽഹി: ഗൂഗീൽ ക്രോനിന്റെ എക്സ്റ്റൻഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഉപയോക്താക്കൾ കൂടുതൽ ശ്രദ്ധ നൽകണം എന്ന മുന്നറിയിപ്പുമായി സൈബർ സുരക്ഷാ ഏജൻസി. പാസ്‌വേർഡുകൾ ഉൾപ്പടെ സ്വകാര്യ വിവരങ്ങൾ ശേഖരിയ്ക്കുന്നതായി കണ്ടെത്തിയ 106 എക്സ്റ്റൻഷനുകൾ ഗൂഗിൾ ക്രോം നീക്കം ചെയ്തതിന് പിന്നാലെയാണ് 'ദ് കംപൂൂട്ടർ എമേർജെൻസി റെസ്‌പോൺസ് ടീം ഓഫ് ഇന്ത്യ'യുടെ മുന്നറിയിപ്പ്. 
 
സ്ക്രീൻ ഷോട്ടുകൾ എടുക്കാനും ക്ലിപ്‌ബോർഡിലെ വിവരങ്ങൾ വായിയ്ക്കാനും, കീ ബോർഡിൽ ടൈപ്പ് ചെയ്യുന്നതിൽനിന്നും പാസ്‌വേഡുകൾ ഉൾപ്പടെ ചോർത്താനും ഇത്തരം എക്സ്റ്റൻഷനുകൾക്ക് സാധിയ്ക്കും എന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്. ഗൂഗിൾ ക്രോമിന്റെ വെബ്‌സ്റ്റോറിലുള്ള സുരക്ഷ പരിശോധനയെ മറികടക്കാനും ഇവയ്ക്കാകും. ഐഒസി ചാർട്ടിൽ പറഞ്ഞിരിയ്ക്കുന്ന ഗൂഗിൾ ക്രോം എക്സ്റ്റൻഷനുകൾ അൺ ഇൻസ്റ്റാൾ ചെയ്യണം എന്ന് സൈബർ സുരക്ഷാ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article