5ജിയ്ക്ക് വേഗത ഇത്ര പോര, നിർമ്മാതാക്കളിൽ സമ്മർദ്ദം ചെലുത്തി കേന്ദ്രം

Webdunia
ബുധന്‍, 12 ഒക്‌ടോബര്‍ 2022 (17:58 IST)
രാജ്യത്തെ 5ജി സേവനങ്ങൾ വേഗത്തിലാക്കാൻ നിർമാതാക്കളിൽ സമ്മർദ്ദം ചെലുത്തി കേന്ദ്രസർക്കാർ. ആപ്പിളും സാംസങ്ങും ഉൾപ്പടെയുള്ള കമ്പനികളോടാണ് സർക്കാർ നിർദേശം. ആപ്പിളിൻ്റെ ഐഫോൺ 14ലും സാംസങ്ങിൻ്റെ മുൻനിര ഫോണുകളിലും ഇന്ത്യയിലെ 5ജിക്ക് അനുയോജ്യമായ സോഫ്റ്റ്വെയർ സംവിധാനങ്ങളില്ല.
 
എയർടെൽ വെബ്സൈറ്റിനെയും 5ജി മേഖലയിൽ പ്രവർത്തിക്കുന്നവരെയും ഉദ്ധരിച്ച് എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിനെ പറ്റി ചർച്ച ചെയ്യാൻ ടെലികോം ഐടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ആപ്പിൾ,വിവോ സാംസങ്ങ് ഉൾപ്പടെയുള്ള സ്ഥാപനങ്ങളീലെ ഉദ്യോഗസ്ഥർ ടെലികോം സേവനദാതാക്കൾ എന്നിവരോട് ബുധനാഴ്ച ചേരുന്ന യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
 
ഒക്ടോബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്ത് 5ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്തത്. എട്ട് നഗരങ്ങളിൽ എയർടെൽ 5ജി സേവനങ്ങൾ ലഭ്യമായി തുടങ്ങി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article