7650 രൂപയ്ക്ക് ഒരു കിടിലന്‍ സ്മാര്‍ട്ട്‌ഫോണ്‍, ക്യാമറ 13 മെഗാപിക്സല്‍!

Webdunia
വെള്ളി, 5 ഡിസം‌ബര്‍ 2014 (15:24 IST)
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ കാര്‍ബണ്‍ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണുമായി വിപണിയിലെത്തി. 13 മെഗാപിക്സല്‍ ക്യാമറയും അഞ്ച് മെഗാപിക്സലുള്ള ഫ്രണ്ട് ക്യാമറയുമായി എത്തുന്ന സ്മാര്‍ട്ട്‌ഫോണില്‍ 8 ജിബി ഇന്റേണല്‍ മെമ്മറിയുണ്ട്. ഇത് 32 ജിബിയായി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.

കാര്‍ബണ്‍ ടൈറ്റാനിയം എസ്25 ക്ളിക്ക് എന്നാണ് ഈ മോഡലിന്റെ പേര്‍. ഫോട്ടോഗ്രാഫി പ്രിയരേയും സെല്‍ഫി പ്രേമികളേയും ലക്ഷ്യമിട്ടാണ് ഇത് പുറത്തിറക്കിയതെന്നു വ്യക്തം. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് 4.4 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

അഞ്ച് ഇഞ്ച് എച്ചഡി ഡിസ്പ്ളെയുള്ള ഫോണില്‍ 1.3 ജിഗാഹെര്‍ട്സ് ക്വാഡ് കോര്‍ പ്രോസസറാണുള്ളത്. ഡ്യുവല്‍ സിമ്മുള്ള ഫോണിന് 2000 എംഎഎച്ച് ബാറ്ററിയുമുണ്ട്. ഓണ്‍ലൈന്‍ വിപണിയിലാണ് ഫോണ്‍ വില്‍പനയ്ക്കെത്തിയിട്ടുള്ളത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.