ജിയോക്ക് ഉഗ്രൻ പണി, ബിഎസ്എൻഎല്ലിൽനിന്നും വിളിച്ചാലും എസ്എംഎസ് അയച്ചാലും ക്യാഷ് ബാക്ക് !

Webdunia
ഞായര്‍, 24 നവം‌ബര്‍ 2019 (16:12 IST)
മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വിളിക്കുന്നതിന് മിനിറ്റിന് ആറുപൈസ വച്ച് ഈടാക്കാൻ ജിയോ തീരുമാനിച്ചത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ബിഎസ്എൻഎല്ലിൽനിന്നും വിളിക്കുന്ന. കോളുകൾക്ക് ഓരോ അഞ്ച് മിനിറ്റിനും ആറു പൈസ ക്യാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ബിഎസ്‌എൻഎൽ. അയക്കുന്ന ഓരോ എസ്എംഎസുകൾക്കും 6 പൈസാ വീതം ക്യാഷ് ബാക്ക് ആഡ് ആകും.
 
എസ്എംഎസുകൾക്ക് ക്യഷ്ബാക്ക് ലഭിക്കുന്നതിന് 'Act 6 Paisa' എന്ന് ടൈപ്പ് ചെയ്ത് 9478053334 എന്ന നമ്പരിലേക്ക് എസ്എംഎസ് അയച്ചാൽ മതിയാകും. പിന്നീട് അയക്കുന്ന ഓരോ എസ്എംഎസിനും 6 പൈസ വീതം ക്യാഷ്ബാക്ക് ലഭ്യമാകും. 2019 ഡിസംബർ 31 വരെയാണ് ഈ ഓഫർ ലഭ്യമാവുക.
 
ക്യാഷ് ബാക്ക് ഓഫറിനെ ഇരു കയ്യും നീട്ടി ഉപയോക്താക്കൾ സ്വീകരിച്ചു കഴിഞ്ഞു. ഈ ഓഫറിന് പുറമെ, മുംബൈയിലും ഡൽഹിയിലും ബിഎസ്എൻഎൽ സൗജന്യ കോൾ പ്രഖ്യാപിച്ചിട്ടുണ്ട്. സൗജന്യ കോളും ഡേറ്റയും, എസ്എംഎസും വാഗ്ദാനം ചെയ്യുന്ന 429 രൂപയുടെയും 485 രൂപയുടെയും 666രൂപയുടെയും റീചാർച് പ്ലാനുകളാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോ പ്ലാനുകളെ കാൾ കൂടുതൽ വാലിഡിറ്റി നൽകുന്നവയാണ് പുതിയ പ്ലാനുകൾ 

അനുബന്ധ വാര്‍ത്തകള്‍

Next Article