ജിഗാഫൈബറിനെ വെല്ലാൻ ബിഎസ്എൻഎല്ലിന്റെ എയർഫൈബർ, ടെലിവിഷനും ഐപിടിവിയും ഡേറ്റയും എല്ലാം ഒറ്റ കണക്ഷനിൽ !

Webdunia
ശനി, 29 ഫെബ്രുവരി 2020 (13:40 IST)
കേരളത്തിൽ ജിയോയുടെ ജിഗാഫൈബറിനെ നേരിടാൻ ഒരുങ്ങി ബിഎസ്എൻഎൽ. കേബിളുകൾ ഇല്ലാതെ അതിവേഗ ഇന്റനെറ്റും ടെലിവിഷൻ, ഐപിടിവി സേവനങ്ങളും ലഭ്യമാക്കുന്ന ഭാരത് എയർഫൈബർ പദ്ധതിക്ക് കേരളത്തിൽ തുടക്കമായി. ബിഎസ്എൻഎൽ ലാൻഡ്‌ ലൈൻ ബ്രോഡ് ബാൻഡ് ഡയറക്ടർ വിവേക് ബൻസാൽ  പദ്ധതി ഉദ്ഘാടനം ചെയ്തു.
 
വയർ ഫ്രീയായി സിഗ്നലുകൾ സ്വീകരിച്ചാണ് ഭാരത് എയർഫൈബറിൽ സേവനങ്ങൾ ലഭ്യമാക്കുന്നത്. വോയിസ് കോളിങ്, ഡേറ്റ, ടെലിവിഷൻ ചാനലുകൾ, ഐപിടിവി എന്നിവ ഒറ്റ കണക്ഷനിൽ ലഭ്യമാകും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. 499 രൂപ മുതലാണ് പദ്ധതിയിൽ പ്ലാനുകൾ ആരംഭിക്കുന്നത്. ടെലിവിധൻ ചാനലുകൾക്കായി ട്രായിയുടെ അംഗീകൃത നിരക്ക് ഇടാക്കും. 
 
130 രൂപ മുതൽ ടെലിവിഷൻ ചാനലുകളുടെ അടിസ്ഥാന പാക്കേജ്. ഒരു സെട്‌ടോപ് ബോക്സിന്റെ സഹായത്തോടെയാണ് ഈ സേവനങ്ങൾ ബിഎസ്എൻഎൽ വീടുകളിൽ എത്തിക്കുന്നത്. സിനിമ സോഫ്‌ടുമായി സഹകരിച്ചാണ് കേരളത്തിൽ ഐപിടിവി സേവനം ലഭ്യമാക്കുന്നത്. കൊച്ചിയിലെ മെട്രോ വിഹാർ ഫ്ലാറ്റ്, അബാദ് പ്ലാസ ഹോട്ടൽ എന്നിവിടങ്ങളിൽ ആദ്യ കണക്ഷണുകളും നൽകി.  

അനുബന്ധ വാര്‍ത്തകള്‍

Next Article