ഗോവയിലെത്തിയ ബ്രിട്ടീഷ് വനിതയെ പങ്കാളിയ്ക്ക് മുന്നിൽ ബലാത്സംഗം ചെയ്തു

Webdunia
ചൊവ്വ, 7 ജൂണ്‍ 2022 (12:37 IST)
ഭർത്താവിനൊപ്പം ഗോവ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് വനിതയെ ബലാത്സംഗം ചെയ്ത കേസിൽ 32കാരനെ പോലീസ് അറസ്റ്റ് ചെയ്‌തു. ഗോവ സ്വദേശിയായ ജോയല്‍ വിന്‍സെന്റ് ഡിസൂസയാണ് അറസ്റ്റിലായത്. നോർത്ത് ഗോവയിലെ ബീച്ചിൽ വിശ്രമിക്കുന്നതിനിടെയാണ് ഇയാൾ 42കാരിയായ ബ്രിട്ടീഷ് വനിതയെ ബലാത്സംഗം ചെയ്തത്. ജൂൺ 2നായിരുന്നു സംഭവം.
 
തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച പരാതി ഗോവ പൊലീസിന് ലഭിച്ചത്.പരാതിയുമായി ബ്രിട്ടീഷ് ഹൈക്കമ്മീഷനെയാണ് ദമ്പതികള്‍ സമീപിച്ചത്. തുടര്‍ന്ന് അധികൃതര്‍ ഗോവ പോലീസുമായി ബന്ധപ്പെടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article