ബ്ലൂടൂത്ത് ഡേറ്റാ കൈമാറ്റത്തിൽ സുരക്ഷാ ഭീഷണി !

Webdunia
ശനി, 28 ജൂലൈ 2018 (20:20 IST)
ബ്ലൂടൂത്തിലൂടെ ഡേറ്റകൾ കൈമാറുന്നതിൽ വലിയ സുരക്ഷാ ഭീഷണി. രണ്ട് ബ്ലൂട്ടൂത്ത് ഡിവൈസുകൾ പരസ്പരം ഡേറ്റകൾ കൈമാറികൊണ്ടിരിക്കുന്ന സമയത്ത് മറ്റൊരാൾക്ക് സിഗ്നൽ വഴി വിവരങ്ങൾ വളരെ വേഗത്തിൽ ചോർത്താൻ സാധിക്കും എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 
 
ബ്രോഡ്കോം, ക്വാൽകോം, ആപ്പിൾ തുടങ്ങി ഒട്ടുമിക്ക ഡിവൈസുകളിലും ഈ സുരക്ഷാ പ്രശ്നം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഒട്ടുമിക്ക ആ‍ൻഡ്രോയിഡ് ഡിവൈസുകളിലും സുരക്ഷാ ഭീഷണി നേരിട്ടേക്കാം എന്നാണ് കണക്കാക്കപ്പെടുന്നത്. 
 
ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോൾജിയാണ് ബ്ലൂട്ടുത്തിന് ഇത്തരമൊരു സുരക്ഷാ ഭീഷണി ഉള്ളതായി കണ്ടെത്തിയത്. ബ്ലൂട്ടുത്തിന്റെ പഴയ വേർഷനിൽ നിന്നും പുതിയതിലേക്ക് മാറിയാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്നാണ് ബ്ലൂട്ടുത്ത് അധികൃതർ വ്യക്തമാക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article