ഇസ്രായേലി മെസേജിങ് ആപ്പായ റെഡ്കിക് ഇനി ഫെയ്സ്ബുക്കിന് സ്വന്തം

ശനി, 28 ജൂലൈ 2018 (19:59 IST)
ഇസ്രായേലി മെസേജിങ് ആപ്പായ റെഡ്കിക് ഫെയ്സ്ബുക്ക് ഏറ്റെടുത്തു. ഫെയ്സ്ബുക്കിന്റെ ഉപകമ്പനിയായ വർക്ക്പ്ലേസാണ് റെഡ്കിക്സിനെ ഏറ്റെടുത്തത്. വർക്പ്ലേസിനെ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഏറ്റെടുക്കുൽ എന്നാണ് ബിസിനസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 
 
അതേസമയം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമ്പത്തിക വിശദാംശങ്ങൾ കമ്പനികൾ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഏകദേശം 685 കോടി രൂപയുടെ ഉടപാടാണ് നടന്നത് എന്നാണ് വർക്ക്പ്ലേസിനെ ഉദ്ധരിച്ച് അന്താരാഷട്ര വാർത്ത ഏജൻസിയായ റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നത്.
 
2016ലാണ് ഫെയ്സ്ബുക്ക് ഉപകമ്പനിയായ വർക്ക്പ്ലേ ആരംഭിക്കുന്നത്. സഹപ്രവർത്തകരുമായി സന്ദേശങ്ങൾ കൈമാറുന്നതിന് നിരവധി കമ്പനികളാണ് വർക്ക്പ്ലേ ഉപയോഗപ്പെടുത്തുന്നത്. ആളുകളെ കൂടുതൽ അടുപ്പിക്കാൻ വർക്ക്പ്ലേസിന് സാധിക്കും എന്ന് കൈമാറ്റത്തെക്കുറിച്ച് റെഡ്കിക്‌സിന്റെ സ്ഥാപകരായ ഓഡിയും റോയി ആന്റേബിയും വെബ്സൈറ്റിൽ കുറിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍