ലോക മുത്തശ്ശി ചിയോ മിയാകോ വിടവാങ്ങി: മരണം 117ആം വയസിൽ

ശനി, 28 ജൂലൈ 2018 (19:18 IST)
ടോക്യോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ജാപ്പനീസ് മുത്തശ്ശി ചിയോ മിയാകോ അന്തരിച്ചു. 117ആം വയസിലാണ് ചിയോ മിയാകോ വിടവാങ്ങിയത്. 1901 മെയ് രണ്ടിന് ജനിച്ച മിയാകോ മുത്തശ്ശിക്ക് കഴിഞ്ഞ ഏപ്രിലിലാണ് ഗിന്നസിന്റെ ലോകമുത്തശ്ശിയുടെ പദവി നേടിയത്.
 
ഏറെ ക്ഷമാശീലവും ദയാവായ്പ്പുമുള്ള മിയാകോയെ ദേവതയെന്നാണ് കുടുംബാംഗങ്ങള്‍ വിളിച്ചിരുന്നത്. ചെറുപ്പത്തിലെ കാലിഗ്രാഫി പരിശീലിച്ചിരുന്ന മിയാകോ അടുത്തകാലം വരെ ഇത് ചെയ്യുമായിരുന്നു എന്ന് കുടുംബാംങ്ങൾ പറയുന്നു. 
 
തെക്കന്‍ ജപ്പാനിലെ 115 വയസുള്ള കെയ്ന്‍ തനാകയാണ് ഇനി ലോകത്തെ ഏറ്റവും പ്രായംകൂടിയ വ്യക്തിയെന്നാണ് ജപ്പാന്‍ ആരോഗ്യ മന്ത്രാലയം പറയുന്നത്. എന്നൽ ഇക്കാര്യം ഗിന്നസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍