ടിക്‌ടോക് ഉൾപ്പടെ 59 ആപ്പുകളുടെ നിരോധനം സ്ഥിരമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ബൈറ്റ്‌ഡാൻസിൽ പിരിച്ചുവിടൽ

Webdunia
ബുധന്‍, 27 ജനുവരി 2021 (13:59 IST)
ഡല്‍ഹി: ടിക്ടോക്​ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകൾക്ക് ഏർപ്പെടുത്തിയ നിരോധനം സ്ഥിരപ്പെടുത്താൻ കേന്ദ്ര സർക്കാർ. ഇതിന് പിന്നാലെ ടിക്‌ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്‌ഡാൻസിൽ ഇന്ത്യയിലെ ജീവനക്കാരെ പിരിച്ചുവിടാൻ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായാണ് വിവരം. നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ആപുകൾക്ക് കേന്ദ്ര സർക്കാർ കാരണം കാണിയ്ക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് കമ്പനികൾ നൽകിയ മറുപടി തൃപ്തികരമല്ല എന്നാണ് ഐ‌ടി മന്ത്രാലായം വ്യക്താമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് താൽക്കാലിക നിരോധനം സ്ഥിരപ്പെടുത്താൺ കേന്ദ്രം ആലോചിയ്ക്കുന്നത്. ആപ്പുകൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തി ഏഴ് മാസങ്ങൾക്ക് ശേഷമാണ് കേന്ദ്രത്തിന്റെ നടപടി. 

അനുബന്ധ വാര്‍ത്തകള്‍

Next Article