16 വയസിന് താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഓസ്ട്രേലിയ

അഭിറാം മനോഹർ

വെള്ളി, 29 നവം‌ബര്‍ 2024 (12:46 IST)
16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയ. ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാം, എക്‌സ്,ടിക് ടോക്,സ്‌നാപ് ചാറ്റ്, റെഡ്ഡിറ്റ് എന്നിവയുള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ക്കാണ് നിരോധനം. ഇത് സംബന്ധിച്ച ബില്‍ നവംബര്‍ 27 ബുധനാഴ്ച ഓസ്‌ട്രേലിയന്‍ ജനപ്രതിനിധി സഭ പാസാക്കി. നിയമം ലംഘിച്ചാല്‍ 50 ദശലക്ഷം ഡോളറാണ് പിഴ. ഉപഭോക്താക്കള്‍ക്കല്ല മറിച്ച് അവര്‍ക്ക് ആക്‌സസ് നല്‍കുന്ന കമ്പനിയാകും പിഴ നല്‍കേണ്ടിവരിക.
 
രാജ്യത്തെ പ്രധാനപാര്‍ട്ടികളുടെയെല്ലാം പിന്തുണയോടെയാണ് നിയമം നടപ്പിലാക്കിയിരിക്കുന്നതെങ്കിലും സമ്മിശ്രപ്രതികരണമാണ് പുതിയ നിയമത്തിന് ലഭിക്കുന്നത്. നിരോധനം സോഷ്യല്‍ മീഡിയയുടെ നല്ല വശം കുട്ടികള്‍ക്ക് നഷ്ടപ്പെടുത്തുമെന്നും ഡാര്‍ക്ക് വെബ് ഉപയോഗം കൂടുതലാക്കുമെന്നുമാണ് നിയമത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്.  2023ല്‍ ഫ്രാന്‍സും 2011ല്‍ ദക്ഷിണകൊറിയയും സമാനമായ നിയമങ്ങള്‍ ഇതിന് മുന്‍പ് പാസാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍