എയര്‍ടെല്‍ ഓഫര്‍: ഒരു മിസ്കോള്‍ നല്‍കൂ... 2ജിബി 4ജി ഡാറ്റ സൗജന്യമായി നേടൂ!

വ്യാഴം, 24 നവം‌ബര്‍ 2016 (11:12 IST)
ആകര്‍ഷകമായ പുതിയ ഓഫറുമായി എയര്‍ടെല്‍ വീണ്ടും രംഗത്ത്. നിലവിലെ 2ജി, 3ജി ഉപഭോക്താക്കള്‍ക്ക് സൗജന്യമായി 2ജിബി 4ജി ഡാറ്റ ലഭിക്കുന്ന ഓഫറുമായാണ് എയര്‍ടെല്‍ എത്തിയിട്ടുള്ളത്. നിലവിലുളള എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 2ജിയോ 3ജിയോ പിന്തുണയുള്ള സിം ഉണ്ടെങ്കില്‍ അവര്‍ എയര്‍ടെല്ലിന്റെ ഔദ്യാഗിക വെബ്‌സൈറ്റില്‍നിന്നും ആ സിം 4ജി നെറ്റ്‌വര്‍ക്കിലേയ്ക്ക് മാറ്റണം. 
 
സിം 4ജി നെറ്റ്‌വര്‍ക്കിലേയ്ക്ക് മാറ്റുന്നതിനായി എയര്‍ടെല്ലിലെ ഔദ്യാഗിക വെബ്‌സൈറ്റില്‍ കാണുന്ന ഫോമില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, വിലാസം എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും നല്‍കിയ ശേഷം 'Send me a 4G SIM' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യേണ്ടതാണ്. ഇത്തരത്തില്‍ ചെയ്തു കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം നിങ്ങളുടെ സിം 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യും. 
 
സിം 4ജി ആയതിനു ശേഷം ആ സിമ്മില്‍ നിന്നും 52122 എന്ന നമ്പറിലേയ്ക്ക് ഒരു മിസ്ഡ് കോള്‍ ചെയ്യുക. മിസ്ഡ് കോള്‍ നല്‍കി 48 മണിക്കൂറിനു ശേഷം നിങ്ങള്‍ക്ക് 2ജിബി 4ജി ഡാറ്റ സൗജന്യമായി ലഭിച്ചെന്ന മെസേജ് ലഭിക്കും. ഉപയോക്താവിന് 4ജി നെറ്റ്‌വര്‍ക്ക് ഉണ്ടായിരിക്കണമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഈ ഓഫര്‍ ലഭ്യമാകുക.

വെബ്ദുനിയ വായിക്കുക