ഒന്നും രണ്ടും ലക്ഷം പേരുടെയല്ല, എഐ ഇല്ലാതാക്കുക 30 കോടി പേരുടെ ജോലിയെന്ന് മുന്നറിയിപ്പ്

Webdunia
വ്യാഴം, 30 മാര്‍ച്ച് 2023 (17:56 IST)
നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന പുതിയ സാങ്കേതിക സംവിധാനങ്ങളുടെ ഉപയോഗം മൂലം ആഗോളതലത്തിൽ 30 കോടിയിലധികം മനുഷ്യരുടെ ജോലികൾ നഷ്ടപ്പെടാൻ സാധ്യതയുള്ളതായി റിപ്പോർട്ട്. ചാറ്റ് ജിപിടിയെ പോലുള്ള സാങ്കേതിക ആപ്പുകളുടെ ഉപയോഗം മനുഷ്യർ ചെയ്യുന്ന മിക്ക ജോലികളെയും മാറ്റി സ്ഥാപിക്കുമെന്നും ചാറ്റ് ജിപിടിക്കും മറ്റ് എഐ ടൂളുകൾക്കും 30 കോടിയിലധികം ജോലികൾ മാറ്റിസ്ഥാപിക്കാനാകുമെന്നും ഗോൾഡ്മാൻ സാക്സിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
 
യുഎസിലെയും യൂറോപ്പിലെയും ഡേറ്റാ വിശകലനത്തെ അടിസ്ഥാനമാക്കി ലോകമെമ്പാടുമുള്ള ഏകദേശം 30 കോടി മുഴുവൻ സമയ ജോലികൾ മാറ്റിസ്ഥാപിക്കാൻ ജനറേറ്റീവ് എഐയ്ക്ക് സാധിക്കുമെന്നാണ് ഗോൾഡ്മാൻ സാക്സ് സൂചിപ്പിക്കുന്നത്. വൈറ്റ് കോളർ ജോലികൾക്കാകും എഐ കടുത്ത വെല്ലുവിളിയാകുക.നിയമസേവനങ്ങളെയാകും ചാറ്റ് ജിപിടി പോലുള്ള സാങ്കേതിക വിദ്യകൾ കാര്യമായി ബാധിക്കുകയെന്ന് ഗവേഷകർ പറയുന്നു. എന്നാൽ പല തൊഴിൽരംഗങ്ങളെയും എഐ ബാധിക്കുമെങ്കിലും നിരവധി പുതിയ തൊഴിൽ അവസരങ്ങൾ എഐ മൂലം ഉയർന്നുവരുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article