സ്‌മാര്‍ട് ഫോണ്‍ വിപണി ആന്‍ഡ്രോയിഡിന്‍റെ കയ്യില്‍

Webdunia
വ്യാഴം, 8 മാര്‍ച്ച് 2012 (20:00 IST)
PRO
ഗൂഗിളിന്‍റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം അതിശയകരമായ വേഗത്തിലാണ് സ്‌മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വളരുന്നത്. കഴിഞ്ഞ പാദവാര്‍ഷികത്തില്‍ 2.3 ശതമാനത്തിന്‍റെ വളര്‍ച്ച കൈവരിച്ച ആന്‍ഡ്രോയിഡ് വിപണിയുടെ നിലവിലെ മൊത്തം വളര്‍ച്ച 48.6 ശതമാനമാണ്. 29.5 ശതമാനത്തോടെ ആപ്പിള്‍ പ്ലാറ്റ്ഫോമാണ് രണ്ടാം സ്ഥാനത്തുള്ളത്. ബ്ലാക്ക് ബെറി ബ്രാന്‍ഡാകട്ടെ വെറും രണ്ടു ശതമാനത്തില്‍ ഒതുങ്ങുന്നു.

അമേരിക്കയിലെ കണക്കെടുക്കുകയാണെങ്കില്‍ നാല് സ്‌മാര്‍ട് ഫോണുകളില്‍ മൂന്നിലും ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ആപ്പിള്‍ പ്ലാറ്റ്ഫോം ആണെന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം. യു എസില്‍ മാത്രം 100 ദശലക്ഷത്തോളം ആളുകള്‍ സ്‌മാര്‍ട് ഫോണുകള്‍ ഉപയോഗിക്കുന്നുവെന്നാണ് ഒരു പഠനം വെളിപ്പെടുത്തുന്നത്.

അക്ഷരാര്‍ത്ഥത്തില്‍ വിപണി കയ്യടക്കിയിരിക്കുന്ന ഗൂഗിളിനും ആപ്പിളിനും സംയോജിതമായി 78.1 ശതമാനത്തോളമാണ് വിപണി പങ്കാളിത്തം.

English Summary: Google’s Android OS is fast crowding the smartphone market. he figures reveal that Android’s share of the market went up by 2.3 percent from the previous quarter. Apple and Google have a combined market share of 78.1 percent, giving the two absolute control of the market.