റോള്‍ട്ടയ്ക്ക് അമേരിക്കന്‍ കമ്പനി സ്വന്തം

Webdunia
തിങ്കള്‍, 28 ജനുവരി 2008 (17:40 IST)
ഇന്ത്യയിലെ വിവരസാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ കമ്പനികളില്‍ ഒന്നായ റോള്‍ട്ട ഇന്ത്യ ലിമിറ്റഡ് കാനഡയിലെ ചിക്കാഗോ ആസ്ഥാനമായുള്ള ബ്രോയേഷ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തു. ജി.ഐ.എസ് സിസ്റ്റം അനുസരിച്ചുള്ള പ്രമുഖ സേവന ദാതാക്കളില്‍ പ്രമുഖരാണ് റോള്‍ട്ട ഇന്ത്യ ലിമിറ്റഡ്.

കമ്പനി ഏറ്റെടുക്കലിനായി 45 ലക്ഷം യു.എസ്. ഡോളറാണ് ചെലവാക്കിയത് എന്ന് റോള്‍ട്ട കമ്പനി അധികൃതര്‍ അറിയിച്ചു. നിലവില്‍ ടി.യു.എസ്.സി എന്ന പേരിലാണ് ബ്രോയേഷ് കോര്‍പ്പറേഷന്‍ വ്യാപാരം നടത്തുന്നത്.

ബ്രോയേഷ് കോര്‍പ്പറേഷന് അമേരിക്കയില്‍ ഉടനീളം നിരവധി ശാഖകളാണുള്ളത്. ഇതിനൊപ്പം ഇവര്‍ക്ക് 160 കണ്‍സല്‍റ്റന്‍റുമാരുമുണ്ടെന്ന് റോള്‍ട്ട അധികൃതര്‍ വെളിപ്പെടുത്തി.