യുട്യൂബില്‍ സിനിമ വാടകയ്ക്ക്

Webdunia
ഞായര്‍, 24 ജനുവരി 2010 (15:11 IST)
PRO
ജനപ്രിയ വീഡിയോ സൈറ്റായ യുട്യൂബില്‍ ഇനി വാടകയ്ക്ക് സിനിമ ലഭിക്കും. കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും സണ്‍‌ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച അഞ്ചു സിനിമകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോക്താക്കള്‍ക്ക് ആദ്യം വാടകക്യ്ക്ക് ലഭ്യമാകുക.

‘ദ കോവ്‘, ‘വണ്‍ ടൂ മെനി മോര്‍ണിംഗ്സ്‘, ‘ഹോം‌റെക്കര്‘‍, ‘ചില്‍ഡ്രന്‍ ഓഫ് ഇന്‍‌വെന്‍ഷന്‘‍, ‘ബാസ് ഓക്‌വേര്‍ഡ്സ്‘ എന്നീ സിനിമകളായിരിക്കും യുട്യൂബ് ഉപയോക്താക്കള്‍ക്ക് 3.99 ഡോളര്‍ വാടകയ്ക്ക് ലഭ്യമാക്കുന്നത്. ഡൌണ്‍ലോഡ് ചെയ്ത് 48 മണിക്കൂറിനകം സിനിമകള്‍ കണ്ടിരിക്കണം. സിനിമകള്‍ വാടകയ്ക്ക് നല്‍കുന്നതിലൂടെ തങ്ങളുടെ ഉല്‍‌പ്പന്നത്തില്‍ നിര്‍മാതാവിന് പൂര്‍ണ അവകാശം ലഭ്യമാകുമെന്ന് യുട്യൂബ് വെവ്സൈറ്റിലൂടെ അറിയിച്ചു.

ഓരോ നിര്‍മാതാവിനും തങ്ങളുടെ ചിത്രത്തിന് എത്ര വാടക ചുമത്തണമെന്ന് നിശ്ചയിക്കാനുള്ള അധികാരമുണ്ടായിരിക്കും. ഇപ്പോള്‍ തന്നെ പല സിനികളുടെയും വീഡിയോകള്‍ യുട്യൂബില്‍ ലഭ്യമാണെങ്കിലും അവയൊന്നും ഉപയോക്താക്കള്‍ നിയമാനുസൃതം ഡൌണ്‍ ലോഡ് ചെയ്യുന്നവയല്ല.

സിനിമകളുടെ നിയമാനുസൃതമല്ലാത്ത ഡൌണ്‍ലോഡിംഗ് വഴി നിര്‍മാതാവാവിന് ധനനഷ്ടം നേരിടുകയും ചെയ്തിരുന്നു. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് വാടകയ്ക്കൊരു സിനിമ എന്ന പദ്ധതി യുട്യൂബ് ആവിഷ്കരിച്ചിരിച്ചിരിക്കുന്നത്.