ഉപയോക്താക്കള്‍ക്ക് ഇനി മൊബൈല്‍ വഴി അനുയോജ്യരെ കണ്ടെത്താനുള്ള അവസരം കൂടി സൃഷ്ടിക്കുകയാണ് പ്രമുഖ വിവാഹ പോര്‍ട്ടലായ മാച്ച് ഡോട്ട് കോം. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൌകര്യപ്രദമായി തങ്ങളുടെ സേവനം മൊബൈലിലേക്കും വ്യാപിപ്പിക്കുകയാണ് പോര്‍ട്ടല്‍.
മാച്ച് ഡോട്ട് കോമില്‍ നല്‍കിയിരിക്കുന്ന എ മെയില്‍ അഡ്രസില്‍ ആരെങ്കിലും പരതിയാല്‍ മൊബൈലിലേക്ക് ടെക്‍സ്റ്റ് മെസേജ് ലഭിക്കത്തക്ക വിധമാണ് പുതിയ സംവിധാനം. ഇതിനു പകരമായി ഫോണില്‍ നിന്നും കൊണ്ട് തന്നെ സൈറ്റില്‍ സേര്‍ച്ച് ചെയ്യാനാകും. ഈ സംവിധാനത്തിന് ഒരു മാസം അഞ്ച് ഡോളറുകള്‍ മാത്രമാണ് സൈറ്റ് ഈടാക്കുന്നത്.
കാനഡയിലും അമേരിക്കയിലും യു കെ യിലുമായിരിക്കും ഈ സംവിധാനത്തിന്‍റെ പ്രയോജനം ആദ്യം ലഭിക്കുന്നത്. മാച്ച് ഡോട്ട് കോം മുമ്പ് മൊബൈല്‍ ഫോണ്‍ വഴി നല്‍കിയ സൌകര്യങ്ങള്‍ ഉപയോഗിച്ചത് അഞ്ച് മില്യണ്‍ ഉപയോക്താക്കളായിരുന്നു. ഈ സംവിധാനം വരുന്നതോടെ ഉപഭോക്താക്കളുടെ എണ്ണം 15 മില്യണായി ഉയരുമെന്നാണ് പ്രതീക്ഷ.
ഈ വര്‍ഷം മെയ് വരെ മൊബൈല്‍ സംവിധാനം ഉപയോഗപ്പെടുത്തിയ ഉപയോക്താക്കളുടെ എണ്ണം 3.6 മില്യണായിരുന്നു. പുതിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ രണ്ടു വര്‍ഷം കൂടി കഴിയുമ്പോള്‍ മാച്ച് ഡോട്ട് കോമിലെ ഡേറ്റാബേസില്‍ ഇതിന്‍റെ പതിന്‍മടങ്ങ് ഉപയോക്താക്കള്‍ വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. 2009 ലേക്ക് 215 മില്യണ്‍ ഡോളറിന്‍റെ വരുമാനമാണ് കമ്പനിയുടെ പ്രതീക്ഷ.