അമേരിക്കയിലെ ബോളിവുഡ് ആരാധകര്‍ക്ക് സൌജന്യ സിനിമ കാണാന്‍ അവസരം വരുന്നു. ബിഗ്ഫ്ലിക്സ്, ഹുലു സൈറ്റുകളുടെ സഹായത്തോടെയാണ് അമേരിക്കയില്‍ ബോളിവുഡ് പ്രേക്ഷര്‍ക്ക് സൌജന്യമായി സിനിമ കാണാന്‍ അവസരം നല്‍കുന്നത്. ഓണ്‍ലൈന്‍ പരസ്യവരുമാനത്തിലൂടെ സാമ്പത്തിക നേട്ടം ലക്‍ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത് അധികൃതര്‍ വ്യക്തമാക്കി.
ദക്ഷിണേഷ്യയില്‍ നിന്ന് ഏഴ് ദശലക്ഷവും ഇന്ത്യന്‍ പ്രവാശികളായി മൂന്നു ദശലക്ഷം പേരും അമേരിക്കയില്‍ വസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അനില്‍ അംമ്പാനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ബിഗ് എന്‍റര്‍ടൈറ്റ്മെന്‍റ് വഴി സിനിമകള്‍ വാടകയ്ക്ക് കൊടുക്കുന്ന സൈറ്റുകളാണ് ബിഗ്ഫ്ലിക്സും ഹുലുവും. ഇരുസൈറ്റുകളും യോജിച്ച് പ്രവര്‍ത്തിച്ചാണ് സിനിമാ സേവനം നല്‍കുന്നത്.
ഇന്ത്യന്‍ പ്രേക്ഷകര്‍ക്കായി ബിഗ്ഫ്ലിക്സില്‍ ഏകദേശന്‍ 550 സൌജന്യ സിനിമകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. അതേസമയം, ഹുലുവിന് അമേരിക്കയില്‍ മാത്രം 38 ദശലക്ഷം വരിക്കാരുണ്ട്. ഇവരില്‍ ഭൂരിഭാഗവും പുറം രാജ്യക്കാരാണെന്നതും ശ്രദ്ധേയമാണ്. മുഴുനീള സിനിമകളും ടെലിവിഷന്‍ പരിപാടുകളുമാണ് ഹുലു ഡോട്ട് കോം നല്‍കുന്നത്.