ടെക്നോളജി രംഗത്ത് മരണത്തിനും ഒരുമുഴം മുന്നേയെറിഞ്ഞ് ഗൂഗിള്‍ വിസ്മയം സൃഷ്ടിക്കുകയാണ്. മരണത്തെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടാത്തവരില്ല. എന്നാല്‍ ആ സത്യം അംഗീകരിക്കാതെ പറ്റുകയുമില്ല. മരണശേഷം സ്വത്തുക്കള്‍ എഴുതി വെക്കുന്നതു പോലെ എഴുതിവെക്കാന്‍ പറ്റാത്ത് ഒന്നാണ് നമ്മുടെ ജിമെയില്‍ അക്കൌണ്ട് തുടങ്ങിയ നമ്മുടെ ഡിജിറ്റല്‍ സമ്പാദ്യങ്ങള്‍.
കാരണം വളരെ സ്വകാര്യമായി കൈകാര്യം ചെയ്തിരുന്ന ഇമെയിലുകളും ഇന്റര്‍നെറ്റില്‍ സൂക്ഷിക്കുന്ന രേഖകളുമെല്ലാം എന്നെങ്കിലും പുറംലോകം കണ്ടുകഴിഞ്ഞാല്‍ ചിലപ്പോള്‍ എന്താവും സംഭവിക്കുകയെന്നത് പറയാനാവില്ല.
സെലിബ്രിറ്റികളും രാഷ്ട്രീയനേതാക്കളും മറ്റുമാണെങ്കില്‍ ഏതുവിധേനയെങ്കിലും തുറക്കാനുള്ള സംവിധാനങ്ങള്‍ ഭാവിയില്‍ ഉണ്ടായിക്കൂടെന്നില്ല. എന്നാല്‍ ഇനി ഇത്തരത്തിലൊരു സമാധാനക്കേട് വേണ്ടെന്നാണ് ഗൂഗിള്‍ പറയുന്നത്.
മരണശേഷവും നിങ്ങളുടെ അക്കൌണ്ട് കൈകാര്യം ചെയ്യാന്‍ ഒരു മാനേജരുണ്ടാകും ‘ഗൂഗിള്‍ ഡെത്ത് മാനേജര്‍‘. ഉപയോക്താവ് അപ്രതീക്ഷിതമായി മരിയ്ക്കുകയോ അക്കൗണ്ട് ഉപയോഗം നിര്‍ത്തുകയോ ചെയ്താലും മെയില്‍ അക്കൗണ്ടുകളും മറ്റും കുറേക്കാലത്തേയ്ക്ക് സജീവമായിരിക്കും. എന്നാല്‍ ഇവയെ ഉപഭോക്താവ് ഇല്ലാതാവുന്ന കൂട്ടത്തില്‍ തന്നെ ഇല്ലാതാക്കാനുള്ള ടൂളുമായിയ്യാണ് ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇനാക്ടീവ് അക്കൌണ്ട് മാനേജര്‍ എന്നാണ് ഇതിന്റെ ഔദ്യോഗികനാമം. ‘നല്ലൊരു പേരല്ലെന്ന് ഞങ്ങള്‍ക്ക് അറിയാം‘ പറയുന്നത് പ്രോഡക്റ്റ് മാനേജര്‍ ആന്‍ഡ്രിയാസ് ട്വെര്‍കാണ്. പ്രമുഖ ടെക് സ്പെഷ്യലിസ്റ്റ് റയാന്‍ സിങെല്‍ നല്‍കിയ ഡെത്ത് മാനേജര്‍ എന്ന പേരാണ് പ്രശസ്തമായത്.
ടൂള്‍ ഉപയോഗിച്ച് നിശ്ചിത സമയം നല്‍കിയാല്‍ അക്കൗണ്ട് ഉടമയുടെ ഗൂഗിളിലെ വിവിധ സേവനങ്ങളിലെ അക്കൗണ്ടുകളെല്ലാം തനിയെ ഡിലീറ്റാകുന്നതാണ് ഈ ടൂള്‍. സാധാരണ ഗതിയില്‍ നീണ്ട നാളുകള്‍ ഉപയോഗിക്കാതാകുമ്പോള്‍ മാത്രം ഇല്ലാതാവുന്ന ജി മെയില്‍ അക്കൗണ്ട് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ രേഖകളെ നെറ്റില്‍ത്തന്നെ സൂക്ഷിയ്ക്കണോ അതോ ഇല്ലാതാക്കണോ എന്ന് ഉപയോക്താവിന് തന്നെ തീരുമാനിയ്ക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.
ടൂള്‍ ഉപയോഗിച്ച ശേഷം എത്ര നാളത്തേക്ക് അക്കൗണ്ട് തുടരണമെന്ന കാര്യം ഉപയോക്താവിന് തീരുമാനിക്കാം. ഈ കാലഘട്ടം ആകുമ്പോള്‍ ഗൂഗിള്‍ തന്നെ 'ടൈം ഔട്ട്' സന്ദേശം നല്‍കി ഉപയോഗ്താവിനെ സമയം അവസാനിച്ച കാര്യം ഓര്‍മ്മപ്പെടുത്തുകയും ചെയ്യും. ഈ സംവിധാനം കൊണ്ടു വരുന്ന ആദ്യ കമ്പനിയാണ് മാറിയിരിക്കുകയാണ് ഗൂഗിള്‍.
ഇതു മാത്രമല്ല ഇതിന്റെ നേരെ വിപരീത കാര്യത്തിനുള്ള സംവിധാനവും കൂട്ടത്തില്‍ ഗൂഗിള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മരണത്തിന് ശേഷവും ഡിജിറ്റല്‍ രേഖകള്‍ തുടരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനാണ് 'ക്ലൗഡ് ' എന്ന ടൂള്‍. .