നഷ്‌ടപ്പെടുന്ന ഫോണിലെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നു

Webdunia
ചൊവ്വ, 13 മാര്‍ച്ച് 2012 (14:50 IST)
PRO
PRO
കളഞ്ഞുപോകുന്ന ഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി അത് ദുരുപയോഗം ചെയ്യുന്നത് വര്‍ദ്ധിക്കുന്നുവെന്ന് പഠനങ്ങള്‍. അമേരിക്കയിലെ കമ്പ്യൂട്ടര്‍ സുരക്ഷാ സ്ഥാപനമായ സെമാന്റിക് നടത്തിയ സ്‌മാര്‍ട്ഫോണ്‍ ഹണി സ്റ്റിക്ക് പ്രോജക്റ്റ് എന്ന പഠനത്തിലാണ് ഇത് കണ്ടെത്തിയത്.

പഠനത്തിനായി സെമാന്റിക് ഒരു പ്രത്യേക സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്‌ത 50 സ്മാര്‍ട്ട്‌ഫോണുകള്‍ മനഃപൂര്‍വ്വം അമേരിക്കയിലെ പല ഷോപ്പിംഗ് കേന്ദ്രങ്ങളിലും ബസ് സ്റ്റോപ്പുകളിലുമൊക്കെ കളഞ്ഞു. ഇവയില്‍ ഭൂരിഭാഗം ഫോണുകളില്‍ നിന്നും സ്വകാര്യ, ബിസിനസ്സ് വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ശ്രമം നടന്നുവെന്നാണ് സെമാന്റിക്കിന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഫോണ്‍ നഷ്‌ടപ്പെടുന്നവര്‍ അത് കണ്ടെത്താന്‍ ശ്രമിക്കാറുമില്ല.

96% വും ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നു. ഓണ്‍‌ലൈന്‍ ബാങ്കിംഗ് പോലുള്ളസ്വകാര്യ വിവരങ്ങള്‍ 86% ത്തോളം ശ്രമിച്ചുനോക്കിയിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. അതിനാല്‍ത്തന്നെ കണ്ടുപിടിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള പാസ്‌വേഡുകള്‍ ഉപയോഗിച്ച് ഫോണ്‍ ലോക്ക് ചെയ്യണമെന്നും ഫോണ്‍ സൂക്ഷിക്കുന്നതില്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് സെമാന്റിക് പറയുന്നു.

English Summary: Lost smartphones are likely to attempt to access both sensitive personal and business-related information will be made if a lost and unprotected smartphone is found by a stranger' according to the results of a sting operation conducted by computer security firm Symantec.