വാട്സാപ്പ് സേവനം ഇരുപത് മിനിറ്റിലധികം നിലച്ചു. ഉപയോക്താക്കള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കുവച്ച സന്ദേശങ്ങളിലൂടെയാണ് വാട്സാപ്പ് സേവനം നിലച്ചകാര്യം വ്യക്തമായത്. സെര്‍വറുകള്‍ തകരാറിലായതാണ് സേവനം നിലക്കാന് കാരണമായതെന്നാണ് വിവരം.
സേവനം പുനസ്ഥാപിച്ചെങ്കിലും യൂറോപ്പ് ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും തകരാര്‍ പൂര്‍ണമായി പരിഹരിക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നൂറുകോടിയിലധികം ഉപയോക്താക്കളുളള വാട്സാപ്പിന് ഇന്ത്യയില്‍ മാത്രം ഇരുന്നൂറ് ദശലക്ഷം ഉപയോക്താക്കളാണുള്ളത്.