ടോയ്‌ലറ്റ് കണ്ടെത്താന്‍ സ്‌മാര്‍ട്ട്‌ഫോണ്‍!

Webdunia
ഞായര്‍, 29 ജനുവരി 2012 (15:51 IST)
PRO
PRO
ദൂരയാത്രക്കിടെ ടോയ്‌ലറ്റ് എവിടെയാണെന്ന് അറിയാതെ പലരും വിഷമിക്കാറുണ്ട്, എന്നാല്‍ ഇതിന് പരിഹാരമാവുകയാണ്. പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് അടുത്തുള്ള ടോയ്‌ലറ്റ് നിങ്ങള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും.

ഹൂഗ്‌നൂഡ് എന്നാണ് ഈ അപ്ലിക്കേഷന്റെ പേര്. ആംസ്റ്റര്‍ഡാം സര്‍വ്വകലാശാലയിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് ഇത് വികസിപ്പിച്ചെടുത്തത്.

പൊതുവായതും അല്ലാത്തതുമായ ടോയ്‌ലറ്റുകളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതാണ് ഈ സ്‌മാര്‍ട്ട്‌ഫോണ്‍ അപ്ലിക്കേഷന്‍.

നിലവില്‍ ഈ അപ്ലിക്കേഷന്‍ നെതര്‍‌ലാര്‍ഡ്സില്‍ മാത്രമാണ് ലഭ്യമാവുക. എന്നാല്‍ താമസിയാതെ മറ്റ് രാജ്യങ്ങളിലും ഇത് പ്രചാരത്തിലാകും. വിനോദസഞ്ചാരികള്‍ക്ക് ഇത് പ്രിയപ്പെട്ടതായിത്തീരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.