ടാറ്റാ ടെലി സര്‍വീസസിന്റെ ജനപ്രിയ ജി എസ് എം ബ്രാന്‍ഡായ ടാറ്റാ ഡോകോമോയില്‍ തമാശയും വരുന്നു. എന്‍ ടി ടി ഡോകോമോയുമായി യോജിച്ചാണ് ഡോകോമിക്സ് തുടങ്ങുന്നത്. ഡോകോമിക്സ് ആപ്ലിക്കേഷന്‍ സഹായത്തോടെ മൊബൈല്‍ വരിക്കാര്‍ക്ക് തമാശകള്‍ വായിക്കാന്‍ സാധിക്കുന്നതാണ് പദ്ധതി.
വിവിധ ഭാഗങ്ങളായി തമാശകള്‍ വായിക്കാന്‍ സാധിക്കുന്ന പുതിയ ഡോകോമിക്സ് സേവനം ഡൌണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. മൊബൈല്‍ വാപ് സംവിധാനത്തിലൂടെയാണ് സേവനം ലഭ്യമാക്കുക. പുതിയ പദ്ധതിപ്രകാരം മാര്‍വെല്‍ കോമിക്സ്, ജാപ്പനീസ് മാങ്ക എന്നിവ ഡോകോമോ വരിക്കാര്‍ക്ക് ആസ്വദിക്കാനാകും. ഡോകോമിക്സ് ടാറ്റാ ഡോകോമോയില്‍ നിന്നുള്ള ആദ്യ എം-കോമിക്സ് സേവനം കൂടിയാണ്.
സ്പെഷ്യല്‍ ഇഫറ്റുകളോടു കൂടിയ മുഴുനീള കോമിക്സ് പുസ്തകങ്ങള്‍ വായിക്കാന്‍ സാധിക്കുന്ന സേവനം വരിക്കാര്‍ക്കിടയില്‍ ഏറെ ജനപ്രീതി നേടുമെന്നാണ് കരുതുന്നത്. തങ്ങളുടെ വരിക്കാര്‍ക്ക് നല്‍കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച സേവനമായിരിക്കും ഇതെന്ന് എന്‍ ടി ടി ഡോകോമോ എക്സിക്യൂട്ടീവ് അഡ്വൈസര്‍ മുറത് ഒ കരദെനിസ് പറഞ്ഞു.
ഓരോ കോമിക്സ് പാക്കേജിനും പതിനഞ്ച് രൂപ വില ഈടാക്കുമെന്ന് ടാറ്റാ ഡോകോമോ അറിയിച്ചു. ടാറ്റാ ടെലിസര്‍വീസസിന് രാജ്യത്ത് ഏകദേശം 3.5 ലക്ഷം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.