ചിപ്: സോണി പിന്‍‌വാങ്ങുന്നു

Webdunia
മുപ്പത്തിരണ്ട് നാനോ മീറ്ററില്‍ കുറവ് സര്‍ക്യൂട്ടറി ഉള്ള മൈക്രോ ചിപ് നിര്‍മ്മാണ സാങ്കതിക വിദ്യ നിര്‍മ്മാണത്തിന് ഐ ബി എമ്മും തോഷിബയുമായി സഹകരിക്കാമെന്ന ധാരണയില്‍നിന്ന് സോണി പിന്‍‌വാങ്ങുന്നു. വന്‍ മുതല്‍മുടക്ക് വേണ്ടി വരുമെന്നതു കൊണ്ടാണ് പദ്ധതിയില്‍നിന്ന് സോണി പിന്‍‌വാങ്ങുന്നതെന്ന് അറിയുന്നു.

തങ്ങളുടെ ഉല്പാദന കേന്ദ്രങ്ങള്‍ തോഷിബയ്ക്ക് വില്‍ക്കുമെന്ന് കഴിഞ്ഞ മാസം സോണി വെളിപ്പെടുത്തിയിരുന്നു. പ്ലേ സ്റ്റേഷന്‍ 3 ഗെയിം ഗിയര്‍ ഉപയോഗിക്കുന്നതിനുള്ള ‘സെല്‍’ മൈക്രോ പ്രാ‍സസറുകളും ‘ആര്‍ എസ് എക്സ് ’ ഗ്രാഫിക് ചിപ്പുകളും നിര്‍മ്മിക്കുന്നതിനാണ് ഉല്പാദന കേന്ദ്രങ്ങള്‍ വില്‍ക്കുന്നതിന് സോണി തീരുമാനിച്ചിരുന്നത്.

അതേസമയം, 32 നാനോമീറ്ററില്‍ താഴെ സര്‍ക്യൂട്ടറി ഉള്ള ചിപ്പുകളുടെ രൂപകല്പനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ തോഷിബയും ഐ ബി എമ്മുമായും സഹകരിക്കുമെന്നും സോണി വ്യക്തമാക്കി. കുറഞ്ഞ സര്‍ക്യുട്ടറി ചിപ്പുകളുടെ വലിപ്പം കുറയ്ക്കാനും നിര്‍മ്മാണ ചെലവ് കുറയ്ക്കാനും ഉപകരിക്കും. എന്നാല്‍, തുടക്കത്തില്‍ ഇതിനായി വന്‍ ചെലവ് ഉണ്ടാകും.