ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച് ഓപ്പറേഷന്‍ ലൈവായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെത്തിച്ച് ഡോക്ടര്‍. അത്യന്താധുനിക ഉപകരണങ്ങളുടെ ഉപയോഗം മാതൃകാപരമായി അവതരിപ്പിച്ച് മാതൃകയായിരിക്കുകയാണ് ഈ അധ്യാപകന്‍.
രാജ്യത്ത് ആദ്യമായി ചെന്നൈയിലാണ് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മാതൃകയായേക്കാവുന്ന ഈ നൂതന സമ്പ്രദായത്തിനു തുടക്കമിട്ടിരിക്കുന്നത്.
ഹെര്‍ണിയ ശസ്ത്രക്രിയയാണ് ചെന്നൈ ലൈഫ്‌ലൈന്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്നും ഗൂഗിള്‍ ഗ്ലാസിലുടെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു മുന്നിലുള്ള സ്ക്രീനില്‍ ലൈവായെത്തിയത്. . " റിവ്യൂ മീറ്ററില്‍ നോക്കി കാര്‍ ഓടിക്കുന്ന് അതു പോലെ ഒരനുഭവമാണ് എനിക്കുണ്ടായത്. ഞാന്‍ ഓപ്പറേഷനില്‍ ശ്രദ്ധ കേന്ദ്രിക്കരിക്കുകയും, എന്റെ സ്റ്റുഡന്റ്സിനു വിവരിച്ചു കൊടുക്കുകയും ഒരേ സമയത്ത് ചെയ്തു. ഒരു ഉപകരണം ഉപയോഗിക്കുന്നത് പോലെ എനിക്ക് തോന്നിയതേയില്ല" ആശുപത്രിയിലെ ചീഫ് സര്‍ജന്‍ ഡോക്ടര്‍ ജെ എസ് രാജ്‌കുമാര്‍ പറയുന്നു.
കണ്ണടപോലെ തലയില്‍ ധരിക്കാവുന്ന ഉപകരണത്തിന്റെ സഹായത്തോടെ, ഇന്റര്‍നെറ്റിന്റെ മാസ്മരലോകവുമായി ഇടപഴകാന്‍ ഉപയോക്താവിനെ സഹായിക്കുന്ന ഉപകരണമാണ് ഗൂഗിള്‍ ഗ്ലാസ്. ഓഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വൈദ്യശാസ്‌ത്ര വിദ്യാര്‍ഥികളും ഇതേ പൊലെ ശസ്ത്രക്രിയ തത്സമയം കണ്ടിരുന്നു.ഡോ. ക്രിസ്‌റ്റഫര്‍ കീഡിംഗ് ഗൂഗിള്‍ ഗ്ലാസ് ധരിച്ചാണു ശസ്‌ത്രക്രിയാ തീയറ്ററില്‍ എത്തിയത്.