അഭ്യൂഹങ്ങള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും ശേഷം ഗാലക്സി നോട്ട് ത്രീയുടെ സ്പെക് വിവരങ്ങള്‍ക്ക് ഔദ്യോഗിക വിശദീകരണമായി. ഐഎഫ്‌എ ഇലക്ടോണിക് ഫെയറിലെ ‘സാംസങ് അണ്‍പാക്ക്ഡ് 2013ലാണത്രെ മൊബൈല്‍ ഔദ്യോഗികമായി പുറത്തിറക്കിയത്.
5.7 ഇഞ്ച് എച്ച് ഡി (1080×1920) സൂപ്പര്‍ അമോലെഡ് സ്ക്രീനാണ് ഇതിനുള്ളത്. ജെറ്റ് ബ്ലാക്ക്, ക്ലാസിക് വൈറ്റ്, ബ്ലഷ് പിങ്ക് കളറുകളില്‍ ഫോണ്‍ ലഭ്യമാകും. 3GB of Lower Power DDR3 RAMല്‍ പ്രവര്‍ത്തിക്കുന്ന ആദ്യമൊബൈലാണത്രെ ഇത്. 13 മെഗാപിക്സല്‍ റിയര്‍ കാമറയാണ് ഇതില്‍ ഉപയോഗിക്കുന്നത്.
2 മെഗാപിക്സല്‍ ഫ്രണ്ട് കാമയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ജെല്ലി ബീന്‍ വേര്‍ഷനിലായിരിക്കും ഫോണ്‍ എത്തുന്നത്. ആക്ഷന്‍ മെമ്മോ, സ്ക്രാപ് ബുക്ക്, സ്ക്രീന്‍ റൈറ്റ്, എസ് ഫൈണ്ടര്‍, പെന്‍ വിന്‍ഡോ, എസ് നോട്ട്, മള്‍ട്ടി വിന്‍ഡോ, ന്യു ഈസി ക്ലിപ്, ഡയറക്ട് പെന്‍ ഇന്‍പുട്ട് എന്നിവയും നിരവധി ക്യാമറ ഫീച്ചറുകളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടത്രെ.
വൈഫൈ 802 ആണത്രെ കണക്ടിവിറ്റിക്ക് ഉപയോഗിക്കുന്നത്. 32GB ,64GB സ്റ്റോറേജ് ഓപ്ഷനിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. കുടാതെ മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കണം. വിലയെപ്പറ്റി തല്‍ക്കാലം ഒന്നും മിണ്ടുന്നില്ലെങ്കിലും ഗാലക്സി നോട്ട് 3 സെപ്റ്റംബര്‍ മുതല്‍ ലോകമെങ്ങുമുള്ള 140 രാജ്യങ്ങളില്‍ ലഭ്യമാകും. ഗാലക്സി സ്മാര്‍ട് വാച്ചും അടുത്തെയിടെ സാംസങ് പുറത്തിറക്കിയിരുന്നു.