ഒരു നിശബ്ദ വിപ്ലവം: അന്താരാഷ്ട്ര ക്ലാസിക്കുകള്‍ ഇവിടെ മലയാളം സംസാരിക്കും

Webdunia
ബുധന്‍, 24 ജൂലൈ 2013 (19:45 IST)
PRO
ഫേസ്‌ബുക്കുപോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെ വിഷം ചീറ്റുന്നവരുടെ ശ്രദ്ധയ്ക്ക്, ഇവിടെ ഒരു നിശബ്ദവിപ്ലവവും നടക്കുന്നുണ്ട്. പല ആശയങ്ങളും പ്രചരിപ്പിക്കുന്നതിനും അത് പ്രാവര്‍ത്തികമാക്കാനും പറ്റിയ ഒരു മാധ്യമമമാണ് ഫേസ്‌ബുക്ക്. പത്ര, ദൃശ്യ മാധ്യമങ്ങള്‍ ഇപ്പോള്‍ ഫേസ്‌ബുക്ക് അപ്ഡേഷനില്‍ ചെലുത്തുന്ന ശ്രദ്ധമാത്രം മതി അതിന്റെ പ്രാധാന്യം മനസിലാക്കാന്‍.

കൂട്ടായ്മയുടെ വിജയത്തെക്കുറിച്ച് പറഞ്ഞാല്‍ ഒരുപാട് കഥകള്‍ ഓര്‍ക്കാന്‍ കാണും എന്നാല്‍. ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്ത് ഫേസ്‌ബുക്കില്‍ കൂടിയും ഒരു കൂട്ടായ്മ നടത്തിക്കൊണ്ടിരിക്കുകയാണ് ‘എം സോണ്‍‘. വിശ്വ പ്രസിദ്ധമായ സിനിമകള്‍ക്ക് ഇംഗ്ലീഷ് കൂടാതെ ഫ്രഞ്ച്, ജര്‍മന്‍, ഇറ്റലി അങ്ങനെ എല്ലാ ഭാഷകള്‍ക്കും സബ്ടൈറ്റില്‍ ലഭ്യമാണ് , എന്നാല്‍ നമ്മുടെ മാതൃഭാഷ ആയ മലയാളത്തില്‍ സബ്ടൈറ്റില്‍ ഉണ്ടാക്കുക എന്നതാണ് ഏറ്റവും ശ്രമകരം. മറ്റുള്ള ഭാഷകളെല്ലാം ഗൂഗിള്‍ ട്രാന്‍സിലേറ്ററിലും മറ്റും ഏകദേശം കൃത്യമായിത്തന്നെ പരിഭാഷപ്പെടുത്തി കിട്ടും.


എം സോണ്‍ എന്നത് ഒരു ഒത്തുചേരലാണ്-അടുത്ത പേജ്

PRO
എം സോണ്‍ എന്നത് ഒരു ഒത്തുചേരലാണ്. ലോകോത്തരക്ലാസിക്കുകള്‍ മാതൃഭാഷയിലേക്കാക്കുകയെന്ന ഉദ്യമത്തിന് ഇവിടെ ഇവര്‍ ഒത്തുചേരുന്നു. ഇതിനെക്കുറിച്ചറിഞ്ഞവരെല്ലാം തങ്ങള്‍ അറിഞ്ഞ, അനുഭവിച്ച ക്ലാസിക് അന്യഭാഷാചിത്രങ്ങള്‍ നമ്മുടെ ഭാഷയിലും മറ്റുള്ളവര്‍ക്ക് അനുഭവവേദ്യമാവണമെന്ന് കരുതി തങ്ങളുടേതായ സംഭാവകള്‍ നല്‍കുന്നു.

ഇവര്‍ ചെയ്യുന്നത് സൌജന്യമായി തന്നെ ആര്‍ക്കും ഡൌണ്‍ലോഡ് ചെയ്ത് സിനിമാഫയലിനൊപ്പം കാണാവുന്നതേയുള്ളൂ. സിനിമാ പരിഡിസോയെന്ന സിനിമാപ്രേമികളുടെ ഫേസ്‌ബുക്ക് കൂട്ടായ്മയില്‍ പ്രമോദ്കുമാര്‍ ഇട്ട ഒരു പോസ്റ്റായിരുന്നു ഈ പ്രസ്ഥാനത്തിന് പ്രചോദനമായത് പിന്നീട് പാലക്കാട് സ്വദേശി ശ്രീജിത്ത്, പ്രമോദ്കുമാര്‍, അപ്പോളോ ടയര്‍ ഉദ്യോഗസ്ഥാനായ പ്രമോദ്കുമാര്‍, ചെറായി സ്വദേശി ഗോകുല്‍ ദിനേശ് എന്നിവരാണ് സ‌ബ്ടൈറ്റില്‍ നിര്‍മാണത്തിന് തുടക്കമിട്ടതെന്നും മാതൃഭൂമിയില്‍ വി വി ബിജു എഴുതിയ ലേഖനത്തില്‍ പറയുന്നു.

കൂട്ടായ്മകള്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കുന്നു- അടുത്ത പേജ്

PRO
എം സൊണ്‍-മലയാളം സബ്ടൈറ്റില്‍ ഫോറ് എവരിവണ്‍ എന്ന ബ്ലോഗും ഇവര്‍ തുടങ്ങി. 2012 ഒക്ടോബറിലാണ് ആദ്യസംരംഭം മജീദി മജീദിയുടെ ‘ചില്‍ഡ്രന്‍സ് ഓഫ് ഹെവന്‍‘ പുറത്തുവന്നു. പലതിനും പരിഭാഷക്കായി കൃത്യമായ പദങ്ങള്‍ കിട്ടിയില്ലെങ്കില്‍ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യും. ഫേസ്ബുക്കില്‍ തന്നെ ഡയലോഗുകള്‍ വരുന്ന ഭാഗത്തിന്റെ സ്ക്രീന്‍ ഷോട്ടിടുമ്പോള്‍ ആരെങ്കിലും ഇതിനു ചേര്‍ന്ന ഉപശീര്‍ഷകം നല്‍കും.

യൂണിക്കോഡിലാണ് ഈ സബ്ടൈറ്റില്‍ പ്രവര്‍ത്തിക്കുന്നത്. ഐഡി‌എക്സ്, എസ് ആര്‍ ടി ഫോര്‍മാറ്റുകളില്‍ സബ്ടൈറ്റില്‍ ലഭ്യമാകും. കെ എം പ്ലേയറാണ് എം സോണ്‍ സബ്ടൈറ്റിലോട് കൂടി സിനിമ പ്ലേ ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നത്. ഈകൂട്ടായ്മയില്‍ ധാരാളം ആള്‍ക്കാര്‍ ഇനിയും ഉണ്ട്. ലോകത്ത് സബ്‌ടൈറ്റില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സൈറ്റുകളില്‍ ഒന്നായ ഓപ്പണ്‍ സബ്ടൈറ്റിലുകളിലും ഈ വെബ് സൈറ്റ് ലഭ്യമാകും.

ഇത്കൂടാതെ ഈ രംഗത്ത് വിപ്ലവകരമായ ചില മുന്നേറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ടി വി അരുണെന്ന തിരുവനന്തപുരം സ്വദേശി സബ്ടൈറ്റിലായി എസ്ടികെ ഫയല്‍ ഉപയോഗിക്കാതെ വീഡിയോ ഫയലിനൊപ്പം ആഡ് ചെയ്യുന്നതിലും ഏകദേശം വിജയിച്ചിട്ടുണ്ട്. പ്രത്യേകമായി എസ്ടികെ ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാതെ തന്നെ ഏത് പ്ലേയറിലും മലയാളം സബ്ടൈറ്റിലോട് കൂടി ഈ വീഡിയോ ഓപ്പണ്‍ ആക്കാനും ഉടനെതന്നെ കഴിയും.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്