എസ്4 വാങ്ങാന്‍ ത്രാണിയില്ലാത്തവരേ, വിഷമിക്കേണ്ട മിനിയുണ്ട്!

Webdunia
വ്യാഴം, 28 മാര്‍ച്ച് 2013 (13:42 IST)
PRO
ഗ്യാലക്സി എസ് 4ന്റെ സവിശേഷതകള്‍ അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ഇലക്ട്രോണിക് ലോകം. കണ്ണുകൊണ്ട് പോലും നിയന്ത്രിക്കാവുന്ന സവിശേഷതകളുംമറ്റ് സൌകര്യങ്ങളുമുള്ള ഫോണ്‍ വാങ്ങാന്‍ കൊതിക്കാത്തവരില്ല. പക്ഷേ അതിന്റെ വില ഇടത്തരക്കാര്‍ക്ക് കൊക്കിലൊതുങ്ങുമോയെന്ന് സംശയമാണ്,

എന്നാല്‍ കൊറിയന്‍ കമ്പനിയായ സാംസങ് വീണ്ടും വിസ്മയിപ്പിക്കാന്‍ ഒരുങ്ങുകയാണ്. എസ് ഫോറിന്‍െറ കുഞ്ഞന്‍ രൂപത്തെ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കൊണ്ടാണ്. എസ് 3പുറത്തിറക്കി തുടര്‍ന്ന് എസ്ത്രീ മിനിയും കഴിഞ്ഞ വര്‍ഷം വിപണിയിലിറക്കിയിരുന്നു. ഇതു പോലെ എസ് 4ന്റെ കുഞ്ഞന്‍ രൂപവും പുറത്തിറങ്ങുമെന്നാണ് സാംസംങ് വാര്‍ത്തകള്‍ മാത്രം പ്രസിദ്ധികരിക്കുന്ന സാംമൊബൈല്‍‌സ് എന്ന വെബ്സൈറ്റ് പറയുന്നത്.

1.9 ജിഗാഹേര്‍ട്സ് ക്വാര്‍ഡ്-കോര്‍ പ്രൊസസര്‍ കരുത്തുപകരുന്ന ഗാലക്‌സി എസ് 4 ന് 2 ജിബി റാമുണ്ട്. ആന്‍ഡ്രോയിഡ് 4.2.2 പതിപ്പാണ് ഗാലക്‌സി എസ്4ലുള്ളത്. 13 മെഗാപിക്‌സല്‍ ക്യാമറയാണ് ഗാലക്‌സി എസ് 4 നുള്ളത്. 16 ജിബി, 32 ജിബി, 64 ജിബി മോഡലുകളിലാകും ഗാലക്‌സി എസ് 4 പുറത്തിറങ്ങുക. എങ്കിലും, സ്‌റ്റോറേജ് 64 ജിബി കൂടി വര്‍ധിപ്പിക്കാന്‍ പാകത്തില്‍ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ട്.

എന്നാല്‍ 4.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ളേയായിരിക്കും എസ് 4 മിനിയുടെ പ്രത്യേകതയെന്നാണ് അഭ്യൂഹം. ഒരു ഇഞ്ചില്‍ 256 പിക്സലുണ്ടാവും. എസ് ഫോറിന് 1080 x 1920 പിക്സല്‍ ഫുള്‍ എച്ച്.ഡി റസല്യൂഷനാണ്. ഒരുഇഞ്ചില്‍ 441 പിക്സലുണ്ട്. 1.6 ജിഗാഹെര്‍ട്സ് രണ്ട് കോര്‍ പ്രോസസര്‍, ആന്‍ഡ്രോയിഡ് 4.2.2 ഓപറേറ്റിങ് സിസ്റ്റം എന്നിവയാണ് പ്രതീക്ഷിക്കുന്ന സവിശേഷതകള്‍.പക്ഷേ ഇതുവരെ മിനിയുടെ പിറവിയെ സംബന്ധിച്ച് സൂചനകളൊന്നും തന്നെ സാംസംങ് പുറത്തുവിട്ടിട്ടില്ല.