എസ്‌എം‌എസ് 2.0 യുമായി എയര്‍ടെല്‍

Webdunia
തിങ്കള്‍, 31 ഡിസം‌ബര്‍ 2007 (18:00 IST)
രാജ്യത്ത് ആദ്യമയി എയര്‍ടെല്‍ എസ്‌എം‌എസ് 2.0 സേവനം അവതരിപ്പിക്കുന്നു. സിംഗപ്പൂര്‍, തായ്‌ലന്‍റ്, യുകെ, യുഎസ്‌എ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന മൊബൈല്‍ സേവനദാതാക്കളായ ആഫ്ലെയുമായി ചേര്‍ന്നാണ് എയര്‍ടെല്‍ ഈ സേവനം ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

ലോകത്ത് ആദ്യമായി എസ്‌എം‌എസ് 2.0 അവതരിപ്പിച്ചത് ആഫ്ലെയാണ്. എയര്‍ടെല്ലിന്‍റെ 55 മില്യന്‍ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാവും. മൊബൈല്‍ മെസേജിംങിലെ നൂതന സാങ്കേതിക വിദ്യയാണിത്. സൌജന്യമായി സന്ദേശങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്കാവും.

ക്രിക്കറ്റ്, നര്‍മ്മം, സിനിമ, ജ്യോതിഷം തുടങ്ങിയവയുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കാ‍നാവും. സന്ദേശങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള നിറങ്ങള്‍ നല്‍കാം. പൂര്‍ണമായും യുവത്വത്തിനെ ലക്‍ഷ്യം വച്ചാണ് ഈ പുത്തന്‍ സന്ദേശ വിദ്യ എയര്‍ടെല്‍ അവതരിപ്പിക്കുന്നത്.

എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് എസ്‌എം‌എസ് 2.0 സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാനാവും. അതിനായി sms2 എന്ന് 543210 ലേക്ക് സന്ദേശമയക്കണം.