മൈക്രോസോഫ്റ്റ് എക്സ്‌പി പിന്‍വലിക്കരുതെന്ന ആവശ്യത്തിന് മുന്നില്‍ മൈക്രോസോഫ്റ്റ് വഴങ്ങുന്നു. 2014 ഏപ്രില്‍ പതിനാല് വരെ വിന്‍ഡോസ് എക്സ്പിക്ക് സാങ്കേതിക സഹായം തുടരാന്‍ കമ്പനി തീരുമാനിച്ചു. പരിഷ്കരിച്ച പതിപ്പുകളും സുരക്ഷാ ക്രമീകരണങ്ങളുമാണ് ഈ കാലയളവില്‍ ലഭ്യമാകുക. എന്നാല്‍ ജൂണ്‍ മുപ്പതിന് ശേഷം വിന്‍ഡോസ് എക്സ്പിയുടെ വിപണനം നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം കമ്പനി പുനപരിശോധിക്കില്ല.
കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്‍, എച്ച്‌പി, ലിനോവോ തുടങ്ങിയവര്‍ക്ക് വിന്‍ഡോസ് എക്സ്പിയുടെ ലൈസന്‍സ് നല്‍കുന്നതും നിര്‍ത്തിവയ്ക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ പെട്ടെന്ന് വിന്‍ഡോസ് എക്സ്പി അപ്രത്യക്ഷമാകുമെന്ന് ഇതിന് അര്‍ഥമില്ല. എക്സി മുന്‍കൂട്ടി ലോഡ് ചെയ്യപ്പെട്ട കംപ്യൂട്ടറുകളും എക്സ്പിയുടെ സോഫ്റ്റ്വെയറുകളും ഇതിനു ശേഷവും ഉപയോക്താക്കള്‍ക്ക് ലഭിക്കാനുള്ള സാധ്യത അവശേഷിക്കുന്നുണ്ട്.
നോട്ട് ബുക്കുകളിലും നെറ്റ്ടോപ്പുകളിലും 2009 ജനുവരിവരെ എക്സ്പി ലഭ്യമാകും. ഇക്കാര്യം ഈ മാസം ആരംഭത്തില്‍ നടന്ന കംപ്യൂട്ടെക്സില്‍ തന്നെ കമ്പനി വ്യക്തമാക്കിയതാണ്. വിസ്തക്കൊപ്പം എക്സ്‌പിയും ഡൌണ്‍ലോഡ് ചെയ്യാനുള്ള അവസരവും ഇപ്പോള്‍ മൈക്രോസോഫ്റ്റ് ഒരുക്കിയിട്ടുണ്ട്. ഫലത്തില്‍ വിസ്ത വാങ്ങുന്നയാള്‍ക്ക് മറ്റ് മുതല്‍മുടക്ക് കൂടാതെ തന്നെ എക്സ്പി ഉപയോഗിക്കാന്‍ കഴിയും.
വിന്‍ഡോസ് എക്സ്പിക്ക് സാങ്കേതികസഹയാം നല്‍കുന്നത് നീട്ടാന്‍ മൈക്രോസോഫ്റ്റിനെ പ്രേരിപ്പിച്ച ഘടകം ഉപഭോക്താക്കളായ വന്‍ കിട ബിസിനസ് സ്ഥാപനങ്ങളുടെ സമ്മര്‍ദമാണ്. മിക്ക വങ്കിട കമ്പനികളും വിസ്റ്റയിലേക്ക് ഇതുവരെയും മാറിയിരുന്നില്ല. ഉയര്‍ന്ന പണച്ചെലവും കംപ്യൂട്ടറുകള്‍ക്ക് കൂടുതല്‍ സാങ്കേതിക മികവും വേണമെന്നതിനാലാണ് ബിസിനസ് ലോകത്തെ വമ്പന്‍മാര്‍ വിമുഖത പ്രകടമാക്കിയിരുന്നത്. 2010ല്‍ വിന്‍ഡോസ് ഏഴ് പുറത്തിറങ്ങുന്നതുവരെ എക്സ്പിയില്‍ തന്നെ തുടരാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്.